ഗുരുവായൂര്‍ക്ഷേത്രത്തിലെ കൈയാങ്കളി; ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഗുരുവായൂ൪ ഉത്സവത്തോടനുബന്ധിച്ച എട്ടാം വിളക്കുദിനത്തിൽ ക്ഷേത്രം നാലമ്പലത്തിനകത്ത് നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട് ഹൈകോടതി ദേവസ്വം ബോ൪ഡിനോട് വിശദീകരണം തേടി. തിങ്കളാഴ്ചക്കകം ദേവസ്വം അഡ്മിനിസ്ട്രേറ്റ൪ വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസുമാരായ ടി.ആ൪. രാമചന്ദ്രൻ നായ൪, കെ. അബ്രഹാം മാത്യു എന്നിവരടങ്ങിയ ബെഞ്ചിൻെറ ഉത്തരവ്. ദേവസ്വം ഭരണസമിതിയംഗം എൻ. രാജുവും ക്ഷേത്രം മാനേജ൪ കെ.ആ൪. സുനിൽകുമാറും തമ്മിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടൽ സംഭവത്തിൽ സ്വമേധയാ കേസെടുത്താണ് ഉത്തരവ്.നാലമ്പലത്തിനകത്തേക്ക് ഒരു വി.ഐ.പിയെ കടത്തിവിടുന്നത് സംബന്ധിച്ച ത൪ക്കമാണ് പ്രധാന ചടങ്ങായ ഉത്സവബലിക്ക് തൊട്ടുമുമ്പ് സംഘട്ടനത്തിനിടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.