മൂത്രമൊഴിച്ചതിന് പിഞ്ചുകുഞ്ഞിന് മാതാപിതാക്കളുടെ ക്രൂര മര്‍ദനം

പെരിന്തൽമണ്ണ: വീട്ടിൽ മൂത്രമൊഴിച്ചതിന് രണ്ടുവയസ്സായ കുഞ്ഞിന് മാതാപിതാക്കളുടെ ക്രൂര മ൪ദനം. പെരിന്തൽമണ്ണ ആനമങ്ങാട് പാലോളി പറമ്പിൽ താമസിക്കുന്ന ആസാം സ്വദേശികളായ മുഹമ്മദ് -ഷഹ്നാസ് ദമ്പതികളാണ് മകൾ റുക്സയെ മ൪ദിച്ചത്. ഇവരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങിൻ മട്ടൽ കൊണ്ടാണ് കുട്ടിയെ അടിച്ചത്. കുഞ്ഞിൻെറ കരച്ചിൽ ശ്രദ്ധയിൽ പെട്ട പരിസരവാസികൾ ചൈൽഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. തലയിൽ മുറിവും പുറത്ത് വലിയ പാടുമുണ്ട്. ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ ചൈൽഡ്ലൈൻ പ്രവ൪ത്തക൪ ഏറ്റെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.