എം.ഐ. ഷാനവാസ് എം.പിയെ അപകീര്‍ത്തിപ്പെടുത്തി വയനാട്ടില്‍ പോസ്റ്റര്‍

കൽപ്പറ്റ: വയനാട് സംരക്ഷണസമിതിയെന്ന പേരിൽ എം.ഐ ഷാനവാസ് എം.പി യെ അപകീ൪ത്തിപ്പെടുത്തി ജില്ലയിൽ പലയിടത്തായി പോസ്റ്റ൪ പതിച്ചു. ബുധനാഴ്ച രാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരൻ ഷാനവാസിനെ തിരിച്ചു വിളിക്കണമെന്നും  കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ  ഷാനവാസിന്‍്റേത്  ഇരട്ടത്താപ്പ് നയമാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. എം.പി ക്ക് മുസ്ലിം തീവ്രവാദ പ്രവ൪ത്തനങ്ങളുമായി ബന്ധമുണ്ടെന്നും  ഷാനവാസിനെ വീണ്ടും മൽസരിപ്പിക്കരുതെന്നും  മറ്റുമാണ് മൂന്നിടങ്ങളിലായി പതിച്ചിട്ടുള്ള പോസ്റ്ററുകളിലെ വാചകങ്ങൾ. ഇതിനെതിരെ അധികൃത൪ക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.