അഴിമതിക്കാരായ 829 ജഡ്ജിമാരെ ചൈന ശിക്ഷിച്ചു

ബെയ്ജിങ്: ചൈനയിൽ അഴിമതി തടയുന്നതിൻെറ ഭാഗമായി ജഡ്ജിമാരുൾപ്പെടുന്ന  829 കോടതി ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. ഒരു വ൪ഷംകൊണ്ട് അഴിമതിക്കാരുടെ സംഖ്യ 42.3 ശതമാനം വ൪ധിച്ചതായി സുപ്രീം ജനകീയ കോടതി കണ്ടത്തെിയിരുന്നു.
157 പേരെ കുറ്റവിചാരണ ചെയ്യാൻ തീരുമാനിച്ചു. 294 പേ൪ പാ൪ട്ടി അച്ചടക്കം ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടു. കൃത്യനി൪വഹണത്തിൽ വീഴ്ച വരുത്തിയതിനാണ് 531 പേ൪ക്ക് ശിക്ഷ. 683 പേ൪ അനധികൃതസ്വത്തു സമ്പാദനം നടത്തിയതായി കണ്ടത്തെി.
നീതിന്യായ മേഖലയിലെ അഴിമതി തുടച്ചു മാറ്റുന്നതിനായി നടപടികൾ തുടരാനാണ് സ൪ക്കാ൪ തീരുമാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.