രാധാവധം: ഫോട്ടോ നശിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തു

നിലമ്പൂ൪: രാധ വധവുമായി ബന്ധപ്പെട്ട്  സ്റ്റുഡിയോ ഉടമയുടെ വെളിപ്പെടുത്തൽ വിവാദമായതിനെ തുട൪ന്ന്, ക്ഷേത്രം ഭാരവാഹിയായ കോൺഗ്രസ് നേതാവിനെ  പൊലീസ് ചോദ്യം ചെയ്തു. നിലമ്പൂരിലെ മാരിയമ്മൻ ദേവി ക്ഷേത്രം ഭാരവാഹിയും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ എം.കെ. ബാലകൃഷ്ണനെയാണ് സി.ഐ ഓഫിസിൽ ചോദ്യം ചെയ്തത്.
അറസ്റ്റിലായതിൻെറ തൊട്ട് മുമ്പ് പ്രതി ബിജുവും ആര്യാടൻ ഷൗക്കത്തും ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ഒരുമിച്ച് പങ്കെടുത്ത ഫോട്ടോകൾ മായ്ച്ചുകളയണമെന്ന് ബാലകൃഷ്ണൻ ആവശ്യപ്പെട്ടതായി ചടങ്ങിൻെറ ഫോട്ടോയെടുത്ത സ്റ്റുഡിയോ ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതേ തുട൪ന്നാണ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സ്ത്രീകളടക്കം നിരവധി ഭക്ത൪ പങ്കെടുത്ത ചടങ്ങിൽ ബിജു ഉൾപ്പെട്ടത് ഭക്ത൪ക്ക് പ്രയാസമുണ്ടാക്കുമെന്നതിനാലാണ് ഫോട്ടോ  മായ്ച്ചുകളയാൻ ആവശ്യപ്പെട്ടതെന്ന് ബാലകൃഷ്ണൻ മൊഴി നൽകി.സ്റ്റുഡിയോ ഉടമയിൽ നിന്ന് പൊലീസ് ചൊവ്വാഴ്ചയും മൊഴിയെടുത്തു.അതേസമയം, രാധ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ  പ്രതികളായ ബിജു നായ൪ , ഷംസുദ്ദീൻ എന്നിവരുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നിലമ്പൂ൪ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിനീട്ടി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തന്നെ പ്രതികളെ കോടതിയിലത്തെിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽ കോടതികളായതിനാൽ നിലമ്പൂ൪ കോടതിയിൽ ഇതിനായി അപേക്ഷ സമ൪പ്പിച്ചിട്ടില്ല. മേൽകോടതിയിൽ  ജാമ്യാപേക്ഷ സമ൪പ്പിക്കുമെന്ന് ഷംസുദ്ദീൻെറ വക്കീൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.