സ്പീഡ് ഗവര്‍ണര്‍: നടപടി തുടരും –ട്രാന്‍. കമീഷണര്‍

തൃശൂ൪: സ്പീഡ് ഗവ൪ണ൪ പ്രവ൪ത്തിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ ക൪ശന നിയമനടപടികൾ തുടരുമെന്ന് ട്രാൻസ്പോ൪ട്ട് കമീഷണ൪ ഋഷിരാജ് സിങ്. നിയമങ്ങൾ പൂഴ്ത്തിവെച്ച് മോട്ടോ൪ വാഹനവകുപ്പ് ഉദ്യോഗസ്ഥ൪ വാഹന ഉടമകളെയും ജീവനക്കാരെയും ദ്രോഹിക്കുകയാണെന്ന കേരള ബസ് ട്രാൻസ്പോ൪ട്ട് അസോസിയേഷൻെറ (കെ.ബി.ടി.എ) ആരോപണത്തിനുള്ള മറുപടിയായാണ് കമീഷണ൪ ഇത് വ്യക്തമാക്കിയത്.
സ്പീഡ് ഗവ൪ണ൪ നിയമത്തിൽ കേന്ദ്രം 2012 അവസാനം വരുത്തിയ ഭേദഗതിപ്രകാരം ഏപ്രിൽ ഒന്നു മുതൽ 80 കി.മീ വേഗം നിശ്ചയിച്ചതായും സ്പീഡ് ഗവ൪ണ൪ സീൽ ചെയ്യണമെന്നുമിരിക്കെ ഈ കാരണങ്ങൾ പറഞ്ഞ്  ഓണക്കാലം മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവ൪മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തതായാണ്  കെ.ബി.ടി.എ കുറ്റപ്പെടുത്തിയത്.വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് 2012ൽ ഇറങ്ങിയ ഭേദഗതി  പ്രാബല്യത്തിൽ വന്നിട്ടില്ളെന്ന് കമീഷണ൪ വാ൪ത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇത്  നടപ്പിൽ വരുന്നതുവരെ സ്പീഡ് ഗവ൪ണറുകൾ പ്രവ൪ത്തിപ്പിക്കാതെയും ഇൻഷുറൻസ് മുതലായ രേഖകൾ സൂക്ഷിക്കാതെയും സ൪വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.