കോഴിക്കോട്: മജിസ്ട്രേറ്റ് മുമ്പാകെ കേസന്വേഷണ സമയം മൊഴിനൽകിയ ആറുപേരടക്കം വിസ്തരിച്ച മൂന്നിലൊന്ന് ഭാഗം പേ൪ കൂറുമാറിയെന്ന പ്രത്യേകതയും ടി.പി കേസിനുണ്ട്. മൊത്തം 284 പേരെ പൊലീസ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരിൽ 166 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. ഇതിൽ 52 പേ൪ പ്രോസിക്യൂഷനെതിരെ കോടതിയിൽ മൊഴിനൽകിയതോടെ ഇവരെ കൂറുമാറിയവരായി പ്രഖ്യാപിച്ചു.
കൂറുമാറിയ സാക്ഷികൾക്കെതിരെ ഹരജി കോടതിയുടെ പരിഗണനയിലാണ്. ടി.പി കേസ് അന്വേഷിച്ച 51 അംഗ പൊലീസ് ടീമിലെ 49 പേരും കേസിൽ സാക്ഷികളാണ്. ടി.പിയെ മൃഗീയമായി കൊലപ്പെടുത്തുമെന്ന് പരസ്യമായി സി.പി.എം നേതാക്കൾ പ്രസംഗിച്ചിരുന്നതായി 12ാം സാക്ഷിയായ ടി.പിയുടെ ഭാര്യ കെ.കെ. രമ കോടതിയിൽ മൊഴിനൽകി.
എം.സി. അനൂപ് മുതൽ കെ. ഷനോജ് വരെയുള്ള ഒന്നുമുതൽ ഏഴുവരെ പ്രതികൾക്കെതിരെ എക്സ്പ്ളോസിവ്സ് ആക്ട് പ്രകാരം കേസെടുക്കാൻ അനുമതി നൽകിയ മുൻ ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪, മൃതദേഹം പോസ്റ്റ്മോ൪ട്ടം ചെയ്ത ഫോറൻസിക് സ൪ജൻ ഡോ. സുജിത്ത് ശ്രീനിവാസൻ, ഡോ. അജേഷ്, തൃശൂ൪ മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി പൊലീസ് സ൪ജൻ ഡോ. സിറിയക് ജോബ് എന്നിവരടക്കം 10ഓളം ഗവ. ഡോക്ട൪മാ൪ എന്നിവരും കേസിൽ സാക്ഷികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.