ഈജിപ്തിന് വിമര്‍ശനം

ഈജിപ്തിലെ ഹിതപരിശോധന നീതീപൂ൪വകമല്ളെന്ന് ന്യൂയോ൪ക്ക് ടൈംസ് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി ഓരോ ഭരണഘടനയും അതത് രാജ്യത്തെ ജനങ്ങൾക്ക് ഐക്യപ്പെടാനും സമാധാനപരമായി ജനാധിപത്യ ഭരണം കെട്ടിപ്പടുക്കാനും സഹായകമാകുന്ന ചട്ടങ്ങളുടെ ആകത്തെുകയാണ്. തുനീഷ്യ മുന്നോട്ടുവെക്കുന്നത് ഈ ലക്ഷ്യം സാധൂകരിക്കുന്ന ക്രിയാത്മക വഴിയാണ്.
എന്നാൽ, നേ൪വിപരീതമായി ഈജിപ്ത് നടപ്പാക്കാൻ പോകുന്നതാകട്ടെ, കഴിഞ്ഞവ൪ഷത്തെ സൈനിക അട്ടിമറിയെ സാധൂകരിക്കുന്നതും 2011ലെ വിപ്ളവം തൂത്തെറിയാൻ ശ്രമിച്ച ഏകാധിപത്യ ഭരണത്തെ സഹായിക്കുന്നതുമാണെന്നും പത്രം അഭിപ്രായപ്പെട്ടു.
ഈജിപ്ത് ഭരണഘടന സൈന്യത്തിന് കണക്കറ്റ അധികാരവും പരിരക്ഷയും ഉറപ്പുനൽകുന്നുവെന്ന് മാത്രമല്ല, സൈനിക മേധാവി അബ്ദുൽ ഫത്താഹ് സീസിക്ക് പ്രസിഡൻറ് പദത്തിലേക്ക് മത്സരിക്കാനും വഴിതുറക്കുന്നു.
 അതേസമയം, തുനീഷ്യയാകട്ടെ അറബ് ലോകത്തെ ഏറ്റവും തുറന്ന ഭരണഘടനക്കാണ് ഉടൻ അംഗീകാരം നൽകാൻ പോകുന്നത്.
2011ൽ പ്രസിഡൻറ് സൈനുൽ ആബിദീൻ അലിയെ അധികാര ഭ്രഷ്ടനാക്കിയശേഷം തുനീഷ്യ ജനാധിപത്യത്തോട് കൂടുതൽ അനുഭാവം പുല൪ത്തിയിട്ടുണ്ട്.
ഈജിപ്തിൻെറ എട്ടിലൊന്ന് ജനസംഖ്യയും യൂറോപ്പിനോട് ഭൂമിശാസ്ത്രപരമായ അടുപ്പവുമുള്ള രാജ്യം പഴയ ഭരണാധികാരികളോട് കണക്കുചോദിക്കുന്ന ശൈലിയും മാറ്റിവെച്ചിരുന്നു. അതേസമയം, ഈജിപ്തിൻേറത് തീ൪ത്തും വ്യത്യസ്തമായ പാഠമായിരുന്നു.  ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന ഹിതപരിശോധനകളിൽ ആയിരങ്ങൾ പങ്കെടുത്തുവെങ്കിലും ഒരിക്കലും സ്വതന്ത്രമോ നിയമാനുസൃതമോ ആയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.