ബെയ്ജിങ്: ചൈനയിൽ പോയവ൪ഷം അഴിമതിക്കുറ്റത്തിന് 1.82 ലക്ഷം സ൪ക്കാ൪ ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായി കമ്യൂണിസ്റ്റ് പാ൪ട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.
പ്രസിഡൻറ് ഷി ജിൻപിങ്ങിൻെറ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണിതെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടി അച്ചടക്ക സമിതി ഡെപ്യൂട്ടി സെക്രട്ടറി ഹുവാങ് ഷൂനിയാൻ അറിയിച്ചു. അഴിമതിക്കുറ്റത്തിന് 2012ൽ ശിക്ഷിക്കപ്പെട്ടവരെ അപേക്ഷിച്ച് 13.3 ശതമാനം കൂടുതലാണിത്.
ശിക്ഷ വിധിക്കപ്പെട്ടവരിൽ എട്ടുപേ൪ ഉന്നത ഉദ്യോഗസ്ഥരാണ്. മറ്റ് 23 പേ൪ക്കെതിരെ അന്വേഷണം നടക്കുകയാണ്. 1.82 ലക്ഷം പേരിൽ ഒന്നര ലക്ഷം പേ൪ പാ൪ട്ടി തലത്തിലും ബാക്കിയുള്ളവ൪ ഭരണതലത്തിലുമാണ് ശിക്ഷിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.