റാങ്ക് പട്ടിക കാലാവധി തീരുന്നു; ഹൈസ്കൂൾ അധ്യാപക ഉദ്യോഗാർഥികൾ ആശങ്കയിൽ

അ​ടി​മാ​ലി: വി​വി​ധ ജി​ല്ല​ക​ളി​ലെ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം. എ​ന്നാ​ൽ, ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വൈ​കു​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റു​ക​ൾ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും. എ​ന്നാ​ൽ, പ​ല ജി​ല്ല​ക​ളി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ലി​സ്റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് നി​യ​മ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി ത​സ്തി​ക​ക​ൾ ന​ഷ്ട​പ്പെ​ട്ട​തും ആ​നു​പാ​തി​ക​മാ​യി പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത് വൈ​കു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ധി​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങേ​ണ്ട​താ​ണ്.

എ​ന്നാ​ൽ, അ​ധ്യ​യ​ന വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും അ​വ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ത​സ്തി​ക ന​ഷ്ട​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​രെ അ​ത​തു​വ​ർ​ഷം ജൂ​ലൈ 15ന​കം നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ പു​ന​ർ​വി​ന്യ​സി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ പ​ല ഒ​ഴി​വു​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്ന സ്ഥി​തി​യാ​ണ്.

ഇ​ത് മ​റി​ക​ട​ക്കാ​ൻ ത​സ്തി​ക ന​ഷ്ട​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​രെ ബി.​ആ​ർ.​സി​ക​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ അ​ത​ത് സ്കൂ​ളു​ക​ളി​ൽ ത​ന്നെ1:40 എ​ന്ന അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ പു​ന​ർ​വി​ന്യാ​സം ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. കൂ​ടാ​തെ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്കു​ള്ള ത​സ്തി​ക​മാ​റ്റം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തും ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ഴി​വു​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത് വൈ​കു​ക​യാ​ണ്.

ത​സ്തി​ക​മാ​റ്റം വ​ഴി ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ പേ​ർ​ക്ക് നി​യ​മ​നം നേ​ടാ​നാ​കു​മെ​ന്നി​രി​ക്കെ കെ -​ടെ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ നീ​ണ്ടു​പോ​കു​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം 2027 സെ​പ്റ്റം​ബ​റി​ന​കം കെ -​ടെ​റ്റ് നേ​ടാ​ൻ സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ന്ന​തി​നാ​ൽ ഉ​പാ​ധി​ക​ളോ​ടെ​യു​ള്ള ത​സ്തി​ക​മാ​റ്റ​ത്തി​ന് ത​ട​സ്സ​ങ്ങ​ളി​ല്ല​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags:    
News Summary - Rank list expires; high school teacher candidates worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.