ആവേശമായി ഗോള്‍ഡന്‍ ബീച്ച് ജീപ്പ് റാലി

കഴക്കൂട്ടം: ഇന്ത്യയിലെ ആദ്യത്തെ ഗോൾഡൻ ബീച്ച് റാലി തുമ്പ കടൽത്തീരത്തെ മണ്ടേല സ൪ക്യൂട്ടിൽ നടന്നു. തുമ്പ പൗരസമിതിയാണ് ഇന്ത്യയിലെ ആദ്യ ബീച്ച് ജീപ്പ് റാലി സംഘടിപ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 24 ടീമുകൾ പങ്കെടുത്തു.
ആദ്യ മൂന്ന് സ്ഥാനങ്ങളും കോട്ടയം ജീപ്പേ൪ഡിൻെറ മത്സരാ൪ഥികൾ കരസ്ഥമാക്കി. നിഖിൽ ജെയ്പാലിനാണ് (4.49 മിനിറ്റ്) ഒന്നാംസ്ഥാനം. റോബിൻസൺ സെബാസ്റ്റ്യൻ 4.52 മിനിറ്റിൽ ഫിനിഷ് ചെയ്ത് രണ്ടാംസ്ഥാനം നേടി. 5.17 മിനിറ്റിൽ എത്തിയ രഞ്ജിത്ത് പി.ബിക്കാണ് മൂന്നാംസ്ഥാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 25000ത്തോളം പേ൪ കാഴ്ചക്കാരായത്തെി. നാല് കി.മീ ദൈ൪ഘ്യത്തിൽ മൂന്ന് ട്രാക്കുകളാണ് ഒരുക്കിയിരുന്നത്.
അടുത്തവ൪ഷം മുതൽ രാജ്യാന്തരതലത്തിൽ ജീപ്പ്റാലി സംഘടിപ്പിക്കുമെന്ന് സംഘാടക൪ പറഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂ൪ മത്സരം ഫ്ളാഗ്ഓഫ് ചെയ്തു. എം.എ. വാഹിദ് എം.എൽ.എ സന്നിഹിതനായി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.