യൂറോപ ലീഗ്:ഗ്രൂപ് കളി കഴിഞ്ഞു; ഇനി നോക്കൗട്ട്

ലണ്ടൻ: യുവേഫ യൂറോപ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ നോക്കൗട്ട് റൗണ്ടിൽ യൂറോപ്പിലെ 19 രാജ്യങ്ങളുടെ പ്രാതിനിധ്യം. ഇതാദ്യമായാണ് ഇത്രയും രാജ്യങ്ങളിലെ ക്ളബുകൾ യൂറോപ ലീഗ് നോക്കൗട്ടിൽ ഇടം നേടുന്നത്. 12 ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരായി നോക്കൗട്ടിൽ ഇടം നേടിയ 24 പേ൪ക്ക് പുറമെ, ചാമ്പ്യൻസ് ലീഗിൽനിന്ന് ഗ്രൂപ് റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായി പുറത്താക്കപ്പെട്ട എട്ട് പേരും യൂറോപ ലീഗിൽ മത്സരിക്കും. 16 ക്ളബുകൾക്ക് സീഡ് നൽകി നോക്കൗട്ട് പോരാട്ടം തീരുമാനിക്കാനായി തിങ്കളാഴ്ച  നറുക്കെടുക്കുന്നതോടെ മരണപ്പോരിന് തുടക്കം കുറിക്കും.
32 ടീമുകളാണ് എവേ-ഹോം മാച്ചുകളായി നടക്കുന്ന നോക്കൗട്ട് റൗണ്ടിൽ മത്സരിക്കുക. സ്പാനിഷ് ക്ളബ് വലൻസിയ, ഇംഗ്ളണ്ടിലെ സ്വാൻസീ സിറ്റി എന്നിവ൪ ഗ്രൂപ് ‘എ’യിൽനിന്ന് മുന്നേറിയപ്പോൾ, ഗ്രൂപ് ‘ഇ’യിൽനിന്നും ഇറ്റലിയിലെ ഫിയോറെൻറിന, ‘എച്ചിൽ’നിന്നും സെവിയ്യ, ‘കെ’യിൽനിന്ന് ടോട്ടൻഹാം ഹോട്സ്പ൪, അൻഷി മഖച്കാല എന്നീ പ്രമുഖ൪ നോക്കൗട്ടിലത്തെി. ചാമ്പ്യൻസ് ലീഗിൽനിന്ന് നാപോളി, ബെൻഫിക, ഷാക്ത൪ ഡൊണസ്ക്, എഫ്.സി ബാസൽ, എ.എഫ്.സി അയാക്സ്, യുവൻറസ്, എഫ്.സി പോ൪ടോ, വിക്ടോറിയ പ്ളെസൻ എന്നിവരാണ് യൂറോപ നോക്കൗട്ടിലത്തെിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.