ബിജുവിനും ശാലുവിനും എതിരായ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ഒരു കോടി രൂപ തട്ടിയെടുതെന്ന കേസിൽ സോളാ൪ കേസ് പ്രതി ബിജു രാധാകൃഷ്ണനും നടിയും ന൪ത്തകിയുമായ ശാലുമേനോനും എതിരായ കുറ്റപത്രം സമ൪പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമ൪പ്പിച്ചത്.

കേസിൽ ശാലുമേനോന്റെ അമ്മ കലാദേവിയും പ്രതിയാണ്. തട്ടിപ്പുകേസിൽ പൊലീസ് അന്വേഷിക്കുമ്പോൾ പ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നാണ് ഇവ൪ക്കെതിരായ കേസ്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേന്ദ്രസ൪ക്കാ൪ പദ്ധതിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തിരുവന്തപുരം സ്വദേശി റാസിഖ് അലിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെന്നാണ് കേസ്. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബിജു രാധാകൃഷ്ണൻ തമിഴ്നാട്ടിലേക്ക് കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.