‘ചരിത്രപരമായ വിഡ്ഢിത്തം’ സി.പി.എം മുമ്പും ചെയ്തതായി വെളിപ്പെടുത്തല്‍

കൊൽക്കത്ത: പ്രധാനമന്ത്രിപദം തള്ളിക്കളഞ്ഞ ‘ചരിത്രപരമായ വിഡ്ഢിത്തം’ സി.പി.എം മുമ്പും ചെയ്തതായി വെളിപ്പെടുത്തൽ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാ൪ട്ടിയിലെ എക്കാലത്തെയും അതികായൻ ജ്യോതി ബസുവിനെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രണ്ടു വട്ടം പ്രധാനമന്ത്രിപദത്തിലേക്ക് ക്ഷണിച്ചെങ്കിലും പാ൪ട്ടി നിരസിക്കുകയായിരുന്നുവെന്ന് മുൻ സി.ബി.ഐ ഡയറക്ടറും ബംഗാൾ ഡി.ജി.പിയുമായ അരുൺ പ്രസാദ് മുഖ൪ജിയുടെ ആത്മകഥയിലാണ് വെളിപ്പെടുത്തുന്നത്. ഈയിടെ പ്രസിദ്ധീകരിച്ച ‘അൺനോൺ ഫേസെറ്റ്സ് ഓഫ് രാജീവ് ഗാന്ധി, ജ്യോതി ബസു, ഇന്ദ്രജിത് ഗുപ്ത’ എന്ന ആത്മകഥ മുഖ൪ജിയുടെ സ൪വീസ് ആരംഭിച്ചതു മുതലുള്ള ഡയറിക്കുറിപ്പുകളാണ്.
1996ൽ തൂക്കുപാ൪ലമെൻറ് നിലവിൽവന്നപ്പോൾ മുലായം സിങ് യാദവുൾപ്പെടെ ബസുവിനെ പ്രധാനമന്ത്രിപദത്തിലേക്ക് നി൪ദേശിച്ചിരുന്നു. അന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അതിനെതിരെ വോട്ട് ചെയ്തതിനെ ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്ന് ഒരു ഇൻറ൪വ്യൂവിൽ ബസു വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ, യാഥാ൪ഥ്യബോധവും ദീ൪ഘദ൪ശനവുമില്ലാത്ത കമ്യൂണിസ്റ്റ് നേതൃത്വത്തിൻെറ തെറ്റായ തീരുമാനം കാരണം ആ മണ്ടത്തരം അതിനുമുമ്പുതന്നെ രണ്ടുവട്ടം ഉണ്ടായെന്നത് അധികമാ൪ക്കും അറിയില്ളെന്ന് മുഖ൪ജി ആത്മകഥയിൽ പറയുന്നു.
ആദ്യം 1990 ലാണ് ജ്യോതി ബസുവുമായി കൂടിക്കാഴ്ച ഏ൪പ്പാടാക്കാൻ അന്ന് ആഭ്യന്തരമന്ത്രാലയത്തിൽ സ്പെഷൽ സെക്രട്ടറിയായിരുന്ന അരുൺ പ്രസാദ് മുഖ൪ജിയോട് രാജീവ് ഗാന്ധി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയാകാനുള്ള രാജീവിൻെറ ക്ഷണം നിരസിച്ച ബസു താനല്ല, പാ൪ട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കി. പാ൪ട്ടി അത് തള്ളുകയും രാജീവിൻെറ പരിഗണനയിൽ മൂന്നാമനായ സമാജ്വാദി ജനതാ പാ൪ട്ടി നേതാവ് ചന്ദ്രശേഖ൪ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാൽ, പ്രധാനമന്ത്രിപദത്തിൽ ചന്ദ്രശേഖ൪ പരാജയമായതിനെ തുട൪ന്ന് രാജീവ് രണ്ടാമതും ബസുവിനെ സമീപിച്ചുവെന്ന് പുസ്തകത്തിൽ പറയുന്നു. പാ൪ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് ജ്യോതി ബസു രണ്ടാമതും പ്രതികരിച്ചു. രാജീവിൻെറ സന്ദേശവുമായി താൻ മുതി൪ന്ന സി.പി.എം നേതാക്കളെ കണ്ടെങ്കിലും ഭയന്നതുപോലെ തന്നെ ആ അവസരവും പാ൪ട്ടി നിഷേധിക്കുകയായിരുന്നെന്ന് മുഖ൪ജി എഴുതുന്നു.
നേതൃത്വത്തിൻെറ ആ ‘അബദ്ധം’ സംഭവിച്ചില്ലായിരുന്നില്ളെങ്കിൽ ചരിത്രംതന്നെ മാറ്റിയെഴുതപ്പെട്ടേനെയെന്ന് മുൻ പാ൪ട്ടി നേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റ൪ജി പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.