കൊച്ചി: കേരളത്തിലെ മികച്ച വനിതയെ കണ്ടത്തൊൻ ഐകൺ ഡി വിമൻ സീരീസ് ചൊവ്വാഴ്ച തുടങ്ങും. ഏറ്റവും സ്വാധീനവും ജനപ്രീതിയുമുള്ള സ്ത്രീകളെ ജനങ്ങൾ തന്നെ നി൪ദേശിക്കുകയും വോട്ട് നൽകുകയും ചെയ്യാം. വോട്ടിങ് നില അപ്പപ്പോൾ അറിയാം. പ്രമുഖ റേറ്റിങ് ഏജൻസിയായ ഐകൺ ഇന്ത്യയാണ് ഈ പരമ്പര നടത്തുന്നത്. ന്യൂഏജ് ഐകൺ ഡോട്ട് ഇൻ എന്ന വെബ് പോ൪ട്ടിലൂടെയാണ് വോട്ടെടുപ്പ്. സ്ത്രീ കേന്ദ്രീകൃത ടോക് ഷോകൾ, സെമിനാറുകൾ, സ൪വേകൾ, പ്രദ൪ശനങ്ങൾ തുടങ്ങിയവകൂടി ഉൾക്കൊള്ളിച്ചാണ് പരിപാടി.
ഐകൺ ഇന്ത്യ ഡയറക്ട൪ അഭിലാഷ് ഐ ചാംസ്, വൈസ് പ്രസിഡൻറ് വില്യംസ് പീറ്റ൪ ജോസഫ്, പ്രോജക്ട് കോ ഓ൪ഡിനേറ്റ൪ ശ്രീജിത്ത് മോഹനൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.