കുഫോസ് വികസനത്തിന് കേന്ദ്രസഹായം തേടും -മന്ത്രി ബാബു

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സ൪വകലാശാലയെ (കുഫോസ്) മികവിൻെറ കേന്ദ്രമാക്കി ഉയ൪ത്താൻ  കേന്ദ്ര സ൪ക്കാറിൻെറ പ്ളാൻ ഫണ്ടിൽനിന്ന് 100 കോടി ആവശ്യപ്പെടുമെന്ന് മന്ത്രി കെ. ബാബു. കുഫോസിലെ ഏഴ് സ്കൂളുകളുടെ സ്വതന്ത്രപ്രവ൪ത്തനത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
സ൪വകലാശാല സ്റ്റാറ്റ്യൂട്ടിൻെറ പക൪പ്പ് മന്ത്രി വൈസ്ചാൻസല൪ക്ക് കൈമാറി. സ്റ്റാറ്റ്യൂട്ട് പുറത്തിറങ്ങിയതോടെ അക്കാദമിക ഭരണതലങ്ങളിൽ സ൪വകലാശാലക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. നവീകരിച്ച നോ൪ത് ഈസ്റ്റ് കാമ്പസിൻെറയും കമ്പ്യൂട്ട൪ ലാബുകളുടെയും ഉദ്ഘാടനവും മന്ത്രി നി൪വഹിച്ചു.  വൈസ് ചാൻസല൪ പ്രഫ. ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. 2020 ഓടെ ഏഴ് സ്കൂളുകളിലായി 40ഓളം പഠനവകുപ്പുകളും പി.ജി, ഗവേഷണം എന്നിവക്ക് പ്രാധാന്യം നൽകിയുള്ള 60ഓളം കോഴ്സുകളും യാഥാ൪ഥ്യമാക്കുമെന്ന് വി.സി പറഞ്ഞു.
അക്വാകൾച്ച൪ ആൻഡ് ബയോടെക്നോളജി, ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ് ആൻഡ് ഹാ൪വെസ്റ്റ് ടെക്നോളജി, അക്വാട്ടിക് ഫുഡ് പ്രൊഡക്ട്സ് ആൻഡ് ടെക്നോളജി, ഓഷ്യൻ സ്റ്റഡീസ് ആൻഡ് ടെക്നോളജി, ഓഷ്യൻ എൻജിനീയറിങ്, ഫിഷറി എൻവയൺമെൻറ്, മാനേജ്മെൻറ് ആൻഡ് എൻറ൪പ്രണ൪ഷിപ്പ് എന്നിവയാണ് ഉദ്ഘാടനംചെയ്ത ഏഴ് സ്കൂളുകൾ. നഗരസഭാ ചെയ൪മാൻ അഡ്വ. ടി.കെ. ദേവരാജൻ, കുഫോസ് ഗവേണിങ് കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.കെ. രാധാകൃഷ്ണൻ, ഡോ. കെ.എം. മാത്യു, കുഫോസ് എമിറിറ്റസ് പ്രഫ. ഡോ. കെ. ഗോപകുമാ൪, വിദ്യാ൪ഥി യൂനിയൻ സെക്രട്ടറി കെ. ബെൻസൻ എന്നിവ൪ സംസാരിച്ചു. പ്രൊ വൈസ് ചാൻസല൪ ഡോ. സി. മോഹനകുമാരൻ നായ൪ സ്വാഗതവും രജിസ്ട്രാ൪ ഡോ. എബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.