ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിക്ക് തിരിച്ചടി: മുന്‍ മന്ത്രിക്കെതിരെ ലൈംഗിക ആരോപണം; പരാതിക്കാരി മരിച്ചനിലയില്‍

ബിലാസ്പൂ൪: ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുദിനം മാത്രം ശേഷിക്കേ, മുൻ മന്ത്രിക്കെതിരായ ലൈംഗിക ആരോപണം ഛത്തിസ്ഗഢിൽ ബി.ജെ.പിയെ കുഴക്കുന്നു. നിയമസഭാംഗവും മുൻ ആരോഗ്യമന്ത്രിയുമായ  കൃഷ്ണമൂ൪ത്തി ബന്ധി തന്നെ ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ട യുവതിയെ പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിലാസ്പൂരിലെ മസൂതി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാ൪ഥിയാണ് ബന്ധി.
മൂന്നുവ൪ഷത്തിലധികം തന്നെ ലൈംഗികമായി പീഡിപ്പിച്ച  കൃഷ്ണമൂ൪ത്തി  പലരുമായും ബന്ധപ്പെടാൻ നി൪ബന്ധിച്ചിരുന്നതായും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി മാധ്യമപ്രവ൪ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ബന്ധിയുടെ അടുത്തയാളും മുൻ ജഡ്ജിയുമായ ആ൪.ആ൪. ഭരദ്വാജിൻെറ താമസസ്ഥലത്താണ് യുവതിയെ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടത്തെിയത്.
‘ഭരദ്വാജ് ആദ്യം എന്നെ ബലാത്സംഗം ചെയ്തശേഷം ബന്ധിയെ പരിചയപ്പെടുത്തുകയായിരുന്നു. ബി.ജെ.പി നേതാവായ ബന്ധി എനിക്ക് ജോലി നൽകുമെന്നും എന്നെയും മക്കളെയും സംരക്ഷിച്ചുകൊള്ളുമെന്നും ഭരദ്വാജ് പറഞ്ഞു.  എന്നാൽ, മറ്റു പലരുമായും ശാരീരിക ബന്ധത്തിലേ൪പ്പെടാൻ ബന്ധി നി൪ബന്ധിച്ചുകൊണ്ടിരുന്നു. അത് മൂന്നു വ൪ഷത്തോളം തുട൪ന്നു’ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ യുവതി മാധ്യമ പ്രവ൪ത്തകരോട് വിശദീകരിച്ചു.
ഇതിനുശേഷം ഭരദ്വാജ് യുവതിയെ നി൪ബന്ധിച്ച് തൻെറ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുട൪ന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു. സംഭവത്തത്തെുട൪ന്ന് ഭരദ്വാജിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തനിക്ക് യുവതിയെ അറിയില്ളെന്നും കോൺഗ്രസിൻെറ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമാണ് ബന്ധിയുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.