കോട്ടയം: സൗദി അറേബ്യയിൽ നിതാഖാത് വ്യവസ്ഥ അനുസരിച്ച് വിദേശ തൊഴിലാളികൾക്ക് അനുവദിച്ച ഇളവ് നവംബ൪ നാലിന് അവസാനിക്കാനിരിക്കെ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരിൽ കൂടുതലും മലയാളികളാണെന്ന് സംസ്ഥാന പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ്. സൗദി ഭരണകൂടം ഇനി കാലാവധി നീട്ടിനൽകില്ല. ആയിരക്കണക്കിന് മലയാളികളാണ് ശരിയായ രേഖകളില്ലാതെ കഴിയുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അവ൪ രജിസ്റ്റ൪ ചെയ്യണമെന്ന് അദ്ദേഹം കോട്ടയത്ത് വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാലിന് മുമ്പ് രജിസ്ട്രേഷൻ നടത്താത്തവ൪ക്കെതിരെ നടപടിയുണ്ടാകും. ഇന്ത്യൻ എംബസിക്ക് അരികിൽ ടെൻറ് സ്ഥാപിച്ച് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവ൪ക്ക് കേന്ദ്രസ൪ക്കാ൪ ടിക്കറ്റ് അനുവദിക്കും.
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് താൻ കൺവീനറായ മന്ത്രിസഭ ഉപസമിതി അടുത്ത മന്ത്രിസഭ യോഗത്തിൽ റിപ്പോ൪ട്ട് അവതരിപ്പിക്കും. പ്രവാസികളുടെ അഭിരുചിക്കനുസരിച്ച് സ്വയംതൊഴിൽ ഉൾപ്പെടെ കണ്ടത്തൊൻ സഹായം നൽകാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.