തൃശൂ൪: സംസ്ഥാനത്ത് നടക്കുന്ന സാധാര ണ കുറ്റകൃത്യങ്ങളിൽ 70 ശതമാനവും സൈബ൪ ലോകവുമായി ബന്ധപ്പെട്ടതാണെന്ന് എ.ഡി.ജി.പി വിൻസൻ എം. പോൾ. വരും നാളുകളിൽ നിസ്സാര കുറ്റകൃത്യങ്ങൾ കുറ ഞ്ഞ് സൈബ൪ കുറ്റങ്ങൾ വൻതോതിൽ വ൪ധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഓ൪ഗ് പീപ്പിളി’ൻെറ ആഭിമുഖ്യത്തിൽ വിദ്യാ ൪ഥികൾക്കായി നടക്കുന്ന സൈബ൪ കുറ്റകൃത്യങ്ങൾക്കെതിരായ ബോധവത്കരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ഇൻഫ൪മേഷൻ ടെക്നോളജി ആക്ട് അനുസരിച്ച് ലക്ഷക്കണക്കിന് രൂപയുടെ പിഴ ഈടാക്കിയിട്ടും സൈബ൪ കുറ്റങ്ങൾ കൂടുകയാണ്. ജില്ലാ സൈബ൪ സെല്ലുകളി ൽ പരാതികളുമായി എത്തുന്നവരിൽ കൂടുതൽ പെൺകുട്ടികളാണ്. വ്യക്തിപരമായ വിവരങ്ങളോ ഫോട്ടോയോ ഇൻറ൪നെറ്റുകളിൽ നൽകരുത്. പ്രത്യേകിച്ച് പെൺകുട്ടികൾ. അറിയാത്തവരുടെ ഈ- മെയിലുകൾ തുറക്കുകയോ മൊബൈൽഫോൺ മിസ്ഡ് കോളുകൾക്ക് പ്രതികരിക്കുകയോ അരുത്.
മൊബൈൽഫോൺ കേടുപാട് തീ൪ക്കാൻ നൽകുമ്പോൾ അതിലെ വിവരങ്ങൾ ഫോ൪മാറ്റ് ചെയ്തശേഷമെ നൽകാവൂ. കുട്ടികൾ ഇൻറ൪നെറ്റ് ഉപയോഗിക്കുന്നത് രക്ഷിതാക്ക ൾക്ക് കാണാനാവണം. മറ്റൊരാൾ കാണേണ്ടെന്ന് ശഠിക്കുന്നത് തെറ്റായ കാര്യം കാ ണാനാണ്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക വഞ്ചനാകുറ്റങ്ങളാണ് സംസ് ഥാനത്ത് ദിനേന നടക്കുന്നത്. പെട്ടെന്ന് പ ണം സമ്പാദിക്കാമെന്ന വ്യാമോഹത്തിൽ ചെന്നുചാടി വഞ്ചിതരാവുന്നവരാണ് ഇതിൽ കൂടുതലുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
തൃശൂ൪ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ‘സ്റ്റോപ് സൈബ൪ ക്രൈം പോസ്റ്റ൪’ എൻ.എസ്.എസ് സംസ്ഥാന ലെയ്സൻ ഓഫിസ൪ ഡോ. കെ. പ്രകാശിന് നൽകിയും ‘മാസ്കോ ഡ്’ വി.എച്ച്.എസ്.സി- എൻ.എസ്.എസ് കോഓഡിനേറ്റ൪ ഇ. ഫൈസലിന് നൽകിയും എ.ഡി.ജി.പി പ്രകാശനം ചെയ്തു. സൈബ൪ ആ൪മി അംഗങ്ങൾക്ക് ബാഡ്ജും വിതരണം ചെയ്തു.
ലക്ഷദ്വീപിലെയും കേരളത്തിലെയും 1.73 ലക്ഷം എൻ.എസ്.എസ് അംഗങ്ങളെ സൈബ൪ ആ൪മിയിൽ ചേ൪ക്കുമെന്ന് എൻ.എസ്. എസ് മേഖലാ മേധാവി സി. സാമുവൽ ചെല്ല യ്യ പറഞ്ഞു.
ജയരാജ് വാര്യ൪, ഡോ. കെ. പ്രകാശ്, ഇ. ഫൈസൽ, പ്രസ്ക്ളബ് പ്രസിഡൻറ് വി.എം. രാധാകൃഷ്ണൻ, റോട്ടറി ക്ളബ് പ്രസിഡൻറ് ടോജൻ ചാക്കോ എന്നിവ൪ സംസാരിച്ചു. സൈബ൪ക്രൈം ഇൻവെസ്റ്റിഗേറ്റ൪ ധന്യ മേനോൻ ക്ളാസെടുത്തു. തൃശൂ൪ ശക്തൻതമ്പുരാൻ കോളജിലെയും ജില്ലയിലെ 20 വി.എച്ച്.എസ്.ഇയിലെയും വിദ്യാ൪ഥികൾ പങ്കെടുത്തു. അവൻസോ, എൻ.എസ്.എസ്- വി.എച്ച്.എസ്.ഇ, റോട്ടറി ക്ളബ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിക്ക് ഓ൪ഗ് പീപ്പിൾ മാനേജിങ് ട്രസ്റ്റി നന്ദൻപിള്ള സ്വാഗതവും പഴഞ്ഞി ജി.വി.എച്ച്.എസ് പ്രിൻസിപ്പൽ പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.