കെയ്റോ: കെയ്റോയിലെ കോപ്റ്റിക് ച൪ച്ചിൽ വിവാഹചടങ്ങിനിടെ ഉണ്ടായ വെടിവെപ്പിൽ എട്ടു വയസുകാരിയായ പെൺകുട്ടിയടക്കം മൂന്ന് മരണം. ഒൻപതുപേ൪ക്ക് പരിക്ക്. പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നവ൪ക്ക് നേരെ മോട്ടാ൪ ബൈക്കിലെത്തിയ അക്രമികൾ നിറയൊഴിക്കുകയായിരുന്നു.
ഈജിപ്തിലെ സൈനിക സ൪ക്കാരിനെ ക്രിസ്ത്യാനികൾ അനുകൂലിക്കുന്നു എന്ന തെറ്റിധാരണ കൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്. എട്ടുവയസുകാരിയടക്കം മൂന്ന് നിരപരാധികളെ കൊന്നൊടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ളെന്നും കോപ്റ്റിക് ച൪ച്ച് ബിഷപ്പ് ആങ്കലോസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.