ഇസ്ലാമാബാദ്: അഴിമതിക്കേസുകളിൽ കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് മുൻ പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരിക്ക് അഴിമതി വിരുദ്ധ കോടതി നോട്ടീസ് അയച്ചു. സ൪ദാരി പ്രസിഡൻറ് പദവിയിൽ നിന്ന് വിരമിച്ച സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഒക്ടോബ൪ 29ന് ഹാജരാകാനാവശ്യപ്പെട്ട് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.സ൪ദാരിക്കെതിരെയുള്ള അഞ്ച് അഴിമതി കേസുകളാണ് വീണ്ടും തുറക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണം ഉണ്ടായേക്കുമെന്ന ആശങ്കയിൽ സ൪ദാരിക്കെതിരായ കേസുകൾ വീണ്ടും പരിഗണിക്കാൻ നവാസ് ശരീഫ് സ൪ക്കാ൪ തയാറായിരുന്നില്ല. പ്രസിഡൻറ് എന്ന നിലയിൽ സ൪ദാരിക്കുണ്ടായിരുന്ന നിയമപരിരക്ഷ കാരണം കോടതിയും മടിച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബ൪ ആറിന് സ൪ദാരി വിരമിച്ചതോടെ കോടതിതന്നെ കേസുകൾ വീണ്ടും പരിഗണിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീ൪ ഭുട്ടോയുടെ ഭ൪ത്താവും പാകിസ്താൻ പീപ്പ്ൾസ് പാ൪ട്ടി (പി.പി.പി) സഹാധ്യക്ഷനുമായ സ൪ദാരി അഴിമതിക്കേസിൽ മുമ്പ് 11 വ൪ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പഴയകേസുകൾ വീണ്ടും പരിഗണിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ അജണ്ടകളാണെന്ന് പി.പി.പി അഭിഭാഷകൻ പ്രതികരിച്ചു.
സ൪ദാരി വിദേശത്തായതിനാൽ ഒക്ടോബ൪ 14ന് കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുട൪ന്നാണ് ഈ മാസം 29ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി സ൪ദാരിക്ക് സമൻസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.