ഗസ്സ: കെട്ടിട നി൪മാണ സാമഗ്രികളുമായി ഗസ്സ മുനമ്പിലേക്ക് വന്ന കപ്പൽ ഇസ്രായേൽ തടഞ്ഞു. ഗസ്സയിൽനിന്ന് ഇസ്രായേൽ അതി൪ത്തികടന്ന് നി൪മിച്ച തുരങ്കം കണ്ടത്തെിയെന്നും ഇതേ തുട൪ന്നാണ് നടപടിയെന്നുമാണ്് ഇസ്രായേലിൻെറ വിശദീകരണം. എത്ര ദിവസം തടഞ്ഞുവെക്കൽ തുടരുമെന്ന് അധികൃത൪ വ്യക്തമാക്കിയില്ല.
ഗസ്സയിൽനിന്ന് ഇസ്രായേലിൻെറ അധീനതയിലുള്ള ക൪ഷക ഗ്രാമത്തിലേക്ക് എട്ടര മീറ്റ൪ താഴ്ചയിലും 2.5 കിലോമീറ്റ൪ നീളത്തിലും കോൺക്രീറ്റിൽ നി൪മിച്ച തുരങ്കം കണ്ടത്തെിയെന്നാണ് ഇസ്രായേൽ സേന അവകാശപ്പെടുന്നത്. ‘ഭീകരരുടെ ഭൂഗ൪ഭ പാത’ എന്നാണ് തുരങ്കത്തെ ഇസ്രായേൽ വിശേഷിപ്പിച്ചത്.
അതി൪ത്തിയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാരെയും സൈന്യത്തെയും ആക്രമിക്കാൻ ഹമാസ് നി൪മിച്ചതാണ് തുരങ്കമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി മോഷെ യാലോൻ ആരോപിച്ചു. ഗസ്സ മുനമ്പിലേക്ക് സ്റ്റീൽ, സിമൻറ് തുടങ്ങിയ കെട്ടിട നി൪മാണ വസ്തുക്കൾ കൊണ്ടുപോകാൻ കഴിഞ്ഞമാസം ഇസ്രായേൽ അനുമതി നൽകിയിരുന്നു. ഈ അനുമതിയാണ് ഇപ്പോൾ നി൪ത്തിവെച്ചിരിക്കുന്നത്. ഇസ്രായേലിൻെറ അനുമതിയില്ലാതെ കര, കടൽ, വ്യോമ മാ൪ഗം ഗസ്സയിലത്തൊനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.