ഹവാന: പനാമക്കാരനായ ബിസിനസുകാരനെ ക്യൂബൻ സ൪ക്കാ൪ വിചാരണ കൂടാതെ അന്യായമായി തടവിൽ വെച്ചിരിക്കുകയാന്നെന്ന് ആരോപണം. 70 കാരനായ നെസിൻ അബാദിയെയാണ് ഒരു വ൪ഷമായി തടവിൽ പാ൪പ്പിച്ചിരിക്കുന്നത്. അഴിമതി ആരോപണത്തെതുട൪ന്നാണത്രേ ഇദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുന്നത്. എന്നാൽ, ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കാൻ അധികൃത൪ തയാറാകുന്നില്ളെന്ന് ഇദ്ദേഹത്തിൻെറ സുഹൃത്തുക്കൾ പറയുന്നു. ഒരു വ൪ഷമായിട്ടും കുറ്റപത്രം തയാറാക്കാനോ വിചാരണ നടത്താനോ സ൪ക്കാ൪ തയാറാകുന്നില്ലത്രേ. നെസിൻ അബാദിയുടെ ബന്ധുക്കൾ, ഇക്കാര്യം പുറംലോകമറിഞ്ഞാൽ ക്യൂബൻ സ൪ക്കാ൪ തങ്ങളെ വകവരുത്തുമെന്ന ഭീതിയിലാണെന്നും ഇവ൪ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.