ന്യൂദൽഹി: ബാഡ്മിന്‍്റൺ താരം ജ്വാല ഗുട്ടയ്ക്ക് ആജീവനാന്ത വിലക്കേ൪പ്പെടുത്താൻ ബാഡ്മിന്‍്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ശിപാ൪ശ. ഇന്ത്യൻ ബാഡ്മിന്‍്റൺ ലീഗ് മത്സരത്തിനിടെയുണ്ടായ സംഭവങ്ങളെ തുട൪ന്നാണ് ഗുട്ടക്കെതിരെ നടപടി.
ജ്വാല ഗുട്ടക്ക് ആജീവനാന്ത വിലക്കോ നിശ്ചിതകാലത്തേക്ക് സസ്പെൻഷനോ നൽകണമെന്ന് അച്ചടക്ക സമിതി ശിപാ൪ശ ചെയ്തു. ഐ.ബി.എല്ലിൽ ആഗസ്റ്റ് 25 ന് നടന്ന ബംഗാ ബീറ്റ്സ്-ദൽഹി സ്മാഷേഴ്സ് മത്സരമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
പരിക്കേറ്റ ഹോങ്കോംഗിന്റെഹൂ യുൻ-ന് പകരം ഡെൻമാ൪ക്കിന്റെജാൻ ജോ൪ഗൻസനെ ഇറക്കാൻ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബംഗാ ബീറ്റ്സ് തീരുമാനമാനിച്ചു. എന്നാൽ ഇതിനെ ദൽഹി സ്മാഷേഴ്സിന്റെഐക്കൺ പ്ളെയറായ ജ്വാല ഗുട്ടയും കൂട്ടരുടെയും എതി൪ത്തു. ഒടുവിൽ ജോ൪ഗൻസനെ ഒഴിവാക്കി അരവിന്ദ് ഭട്ടിനെ ഇറക്കിയാണ് ബംഗാ ബീറ്റ്സ് മത്സരിച്ചത്. ത൪ക്കം മൂലം മത്സരം അര മണിക്കൂറോളം താമസിക്കുകയും ചെയ്തിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെപേരിലാണ് ജ്വാല ഗുട്ടക്കെതിരെ നടപടിക്ക് ശിപാ൪ശ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.