ഉരുൾ ദുരന്ത ബാധിതർക്കായി കൽപറ്റ ടൗൺഷിപ്പിൽ പുരോഗമിക്കുന്ന വീടുകളുടെ നിർമാണം
2025 അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിന്‍റെ അതിജീവന ശ്രമങ്ങളും എല്ലാ വർഷത്തേതും പോലെ വന്യമൃഗ ആക്രമണങ്ങളുമൊക്കെയാണ് വയനാട്ടിലെ ഈ വർഷത്തെ പ്രധാന സംഭവങ്ങൾ. രാഷ്ട്രീയ സംഘർഷങ്ങളും വാഹന അപകടങ്ങളും മുൻവർഷത്തേതിൽ നിന്നും അധികരിച്ചുവെന്നു വേണം മനസ്സിലാക്കാൻ.
ഉരുൾദുരന്തത്തിനിരയാവർക്കുള്ള സർക്കാറിന്‍റെ ടൗൺഷിപ്പ് നിർമാണവും ദുരന്തബാധിതരെ ചേർത്തു പിടിക്കാനുള്ള മറ്റു സംഘടനകളുടെ നിരന്തരമായ ഇടപെടലുകളുമെല്ലാം ഈ വർഷം അഭിമാനകരമായ മുന്നേറ്റമായി. വിവിധ മേഖലകളിലായി ജില്ലയെ തേടി നിരവധി അവാർഡുകളുമെത്തി. തദ്ദേശ തെരഞ്ഞെടുപ്പിനും ഈ വർഷം ജില്ല സാക്ഷിയായി. ഈ വർഷത്തെ ജില്ലയിലെ പ്രധാന സംഭവങ്ങളിലൂടെ....
(2025ലെ സംഭവങ്ങൾ മാസം, നടന്ന ദിവസം എന്നീ ക്രമത്തിൽ)
2- ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം.
6- മാനന്തവാടി ബേഗൂർ റേഞ്ചിലെ പുൽപള്ളി സ്വദേശി രതീഷിന് വനം വകുപ്പ് സംസ്ഥാന അവാർഡ്
6-അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് പനമരം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി
7-വൈത്തിരി റിസോർട്ടിന്‍റെ മുറ്റത്ത് സ്ത്രീയും പുരുഷനും തൂങ്ങി മരിച്ചനിലയിൽ, മരിച്ചത് കൊയിലാണ്ടി നടേരി, ഉള്ള്യേരി സ്വദേശികൾ.
8- സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം നടത്തിയെന്ന നടിയുടെ പരാതിയിൽ ബോബി ചെമ്മണൂർ മേപ്പാടിയിൽ അറസ്റ്റിൽ
8- ഡി.സി.സി ട്രഷറർ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹകരണ ബാങ്ക് നിയമന അഴിമതി പരാതിയിൽ പൊലീസ് കേസെടുത്തു.
8 - പാതിരി റിസർവ് വനത്തിൽ വെച്ച് കർണാടക സ്വദേശിയായ വിഷ്ണു ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
9- ഡി.സി.സി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.
14- ഉരുൾ ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കാൻ തീരുമാനം.
14- മാനന്തവാടിയിൽ അരിവാൾ രോഗം ബാധിച്ച് ഒരാൾ മരിച്ചു.
17- പുൽപള്ളി അമരക്കുനി മേഖലയെ വിറപ്പിച്ച കടുവ കൂട്ടിൽ കുടുങ്ങി.
18- ഡി.സി.സി ട്രഷററുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് മുൻകൂർ ജാമ്യം.
20- ഡി.സി.സി ട്രഷററുടെ ആത്മഹത്യയിൽ എൻ.ഡി അപ്പച്ചനും ഗോപിനാഥനും ചോദ്യം ചെയ്യലിന് ഹാജരായി.
22- നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട്ടിലെ അഞ്ച് സഹകരണ ബാങ്കുകൾക്കെതിരേ അന്വേഷണത്തിന് ഉത്തരവ്.
23- ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പൊലീസ് ചോദ്യം ചെയ്തു.
24- പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടു. കാപ്പി പറിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
25- ഡി.സി.സി ട്രഷററുടെ മരണത്തിൽ ഐ.സി. ബാലകൃഷണൻ എം.എൽ.എയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
27- പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.
27- നാലു വയനാട് സ്വദേശികൾ കോഴിക്കോട് തിക്കോടിയിലെ കടലിൽ മുങ്ങി മരിച്ചു. കൽപറ്റ ബോഡിഷേപ്പ് ജിംനേഷ്യത്തിൽനിന്നും 24 പേരടങ്ങിയ സംഘമാണ് തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് വിനോദയാത്രക്കായി പോയത്.
30-മുത്തങ്ങയിൽ ചികിത്സയിലിരുന്ന കാട്ടാനക്കുട്ടി ചെരിഞ്ഞു.
30- പനമരം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനെ അട്ടിമറിച്ച് തൃണമൂൽ പിന്തുണയോടെ യു.ഡി.എഫ് ഭരണത്തിൽ.
31- ഊട്ടിയിൽ വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ കടച്ചിക്കുന്ന് സ്വദേശി മരിച്ചു.
31- അന്തർ സംസ്ഥാന തൊഴിലാളിയെ കൊന്ന് വെട്ടിനുറുക്കി മൂളിത്തോട് പാലത്തിന് സമീപം ഉപേക്ഷിച്ചു. പെയിന്റിങ് തൊഴിലാളിയും തൊണ്ടര്‍നാട് വെള്ളിലാടിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന യു.പി സ്വദേശി മുഖീബി(25)നെയാണ് കൊന്നത്.
4- ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കു നേരെ സുൽത്താൻ ബത്തേരിയിൽ സി.പി.എം കരിങ്കൊടി, സംഘർഷം, ഗൺമാന് പരിക്ക്
5- മൂന്ന് കടുവകളുടെ ജഡം കണ്ടെത്തി. മേപ്പാടി-ചുണ്ടേൽ റോഡിൽ കുന്നമ്പറ്റക്ക് സമീപം കൂട്ടമുണ്ട പോഡാർ എസ്റ്റേറ്റിനു കീഴിലെ കാപ്പിത്തോട്ടത്തിൽ ഒരു വയസ്സ് തോന്നിക്കുന്ന കടുവയുടെയും വയനാട് വന്യജീവി സങ്കേതത്തോടു ചേർന്ന മയ്യക്കൊല്ലി ഭാഗത്ത് രണ്ടു വയസ്സു വീതം തോന്നിക്കുന്ന കടുവകളുടെയും ജഡങ്ങളാണ് കണ്ടെത്തിയത്.
9 - വനപാലകരെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ പുൽപള്ളി പൊലീസ് കേസെടുത്തു.
10- സുൽത്താൻ ബത്തേരി കാപ്പാട് സ്വദേശി മാനു നൂൽപ്പുഴയിൽ രാത്രി വീട്ടിലേക്ക് ഭാര്യയോടൊപ്പം നടന്നുവരുന്നതിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭാര്യയെ പിന്നീട് കണ്ടെത്തി.
11- അട്ടമലയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ബാലകൃഷ്ണനാണ് മരിച്ചത്.
11- ഇരുളത്ത് കാട്ടാനയെ വനത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
11- കൈക്കൂലി വാങ്ങിയ മാനന്തവാടി നഗരസഭ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.
13- വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ.
13 -പുൽപള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.
20-കൽപറ്റ കുടുംബ കോടതിയില്‍ ബോംബ് ഭീഷണി.
23- പുനരധിവാസ ലിസ്റ്റിലുൾപെടുത്താതിൽ പ്രതിഷേധിച്ച് ദുരന്ത മേഖലയിൽ ദുരന്ത ബാധിതരുടെ കുടിൽകെട്ടി പ്രതിഷേധം.
23-വയനാട് ചുരത്തിൽ കൊക്കയിലേക്ക് വീണ് ഒരാൾ മരിച്ചു.
24-പാൽ ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
27- മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുമ്പിൽ യു.ഡി.എഫ് രാപ്പകൽ സമരം.
27-വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.
28- മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കലക്ടറേറ്റ് വളയലുമായി ബന്ധപ്പെട്ട് സംഘർഷം. നിരവധി പേർക്ക് പരിക്ക്.
2 -മേപ്പാടി നെടുമ്പാല എസ്റ്റേറ്റിന്റെ കമ്പി വേലിയിൽ പുലി കുടുങ്ങി.
8 -ലഹരി മരുന്ന് പരിശോധനക്കിടെ ബാവലിയിൽ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.
11- വള്ളിയൂർക്കാവിൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന വഴിയോരക്കച്ചവടക്കാരൻ പൊലീസ് ജീപ്പ് ഇടിച്ച് മരിച്ചു. തോട്ടുങ്കൽ സ്വദേശി ശ്രീധരനാണ് മരിച്ചത്. കണ്ണൂരിൽനിന്ന് പ്രതിയെ കൊണ്ടുപോകുന്നതിനിടെ അമ്പലവയൽ പൊലീസിന്റെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആൽമരത്തിലുടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിക്കും പരിക്കേറ്റു.
19- നിയമസഭ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വയനാട് ജില്ല പ്രസിഡന്റ് പ്രശാന്ത് മരവയലിനും ജാമ്യം.
27- മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്‌നേഹ ഭവനങ്ങൾക്ക് തറക്കല്ലിട്ടു. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന മാതൃക ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലയിട്ടത്. ബൈപാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിലാണ് ദുരന്ത ബാധിതർക്കായി വീടുകൾ നിർമിക്കുന്നത്.
1- ആദിവാസി യുവാവിനെ കൽപറ്റ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പലവയൽ നെല്ലാറച്ചാൽ ഒയിലക്കൊല്ലി പാടിവയൽ ഉന്നതിയിലെ ഗോകുൽ ആണ് തൂങ്ങിമരിച്ചത്.
5- പൊലിസ് സ്റ്റേഷനിലെ ശുചി മുറിയിൽ ഗോകുൽ മരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
8- കൽപറ്റയിൽ വയനാട് പാസ്പോർട്ട്സേവ കേന്ദ്രം ആരംഭിച്ചു.
15- കേണിച്ചറിയിൽ മക്കളെ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറയിൽ ജിൻസൺ ആണ് ഭാര്യ ലിഷയെ കൊലപ്പെടുത്തിയതിനു ശേഷം കട്ടർ മെഷീൻ ഉപയോഗിച്ച് സ്വയം കൈ മുറിക്കുയും തുടർന്ന് വിഷം കഴിച്ചശേഷം തൂങ്ങി മരിക്കാൻ ശ്രമിക്കുകയും ചെയ്തത്.
15- സുൽത്താൻ ബത്തേരി ടൗണിൽ ടിപ്പറിന് പുറകിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ അഖിൽ, കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു എന്നിവരാണ് മരിച്ചത്.
24- കാട്ടാന ആക്രമണത്തിൽ മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖൻ കൊല്ലപ്പെട്ടു.
24- ആർ. ഉണ്ണികൃഷ്ണൻ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ്.
26- പനമരം ചീക്കല്ലൂർ എടത്തിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ ആറു വയസുകാരൻ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുൾ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകൻ നിവിൻ റെഡ്ഡിയാണ് മരിച്ചത്.
28- കോട്ടത്തറയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി തെക്കുംതറ കാരാറ്റപടി വാടോത്ത് ശ്രീനിലയം ശിവപ്രസാദ് (സുധി), ദീപ ദമ്പതികളുടെ ഏക മകൻ സഞ്ജയ് ശിവ മരിച്ചു.
29- മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ പുൽപള്ളി സ്വദേശി കൊല്ലപ്പെട്ടു. പുൽപള്ളിയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം കോട്ടക്കൽ മൂച്ചിക്കാടൻ കുഞ്ഞീദ്കുട്ടിയുടെയും റുഖിയയുടെയും മകനായ അഷ്റഫ് ആണ് മരിച്ചത്.
8 -എടവക പന്നിച്ചാലിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛനെ മകൻ വെട്ടിക്കൊന്നു. പന്നിച്ചാൽ മലേക്കുടി ബേബിയാണ് മകൻ റോബിന്റെ വെട്ടേറ്റു മരിച്ചത്.
13- സുൽത്താൻബത്തേരി ടൗണിൽ പുലിയിറങ്ങി.
13-അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു. മുന്‍ ജില്ല കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് മരിച്ചത്.
12- പിലാക്കാവ് മണിയൻകുന്ന് ഊന്നുകല്ലിങ്കൽ ലീലയെ വനത്തിൽ കാണാതായി.
14- മേപ്പാടി തൊള്ളായിരം കണ്ടിയിൽ എമറാൾഡ് റിസോർട്ടിൽ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. റിസോർട്ടിന്‍റെ ടെന്റില്‍ ഉറങ്ങുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി എരഞ്ഞിമങ്ങാട് നിഷ്മ ആണ് മരിച്ചത്.
15- കൈക്കൂലി കേസിൽ മുട്ടിലിൽ കെ.എസ്.ഇ.ബി ഓവര്‍സിയര്‍ അറസ്റ്റില്‍.
15ന് വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ ലീലയെയാണ് ആനയടക്കമുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന പിലാക്കാവ് മണിയൻകുന്ന് വനമേഖലയിൽ നിന്നു കണ്ടെത്തിയത്
16 - റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍
16- മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ ഉള്ള കള്ള് ഷാപ്പിന് തീ പിടിച്ചു
21- ന്യുമോണിയ ബാധിച്ച് മാനന്തവാടിയിൽ വൈദികൻ മരിച്ചു
25- തിരുനെല്ലിയിൽ ഒന്നിച്ചുതാമസിച്ച യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കാട്ടിക്കുളം എടയൂർകുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ കൊലയാളി പിലാക്കാവ് തറയിൽ ദിലീഷിനെ അറസ്റ്റ് ചെയ്തു.
27- വാളാട് വാഹനത്തിൽനിന്ന് ഇറക്കവേ മരത്തടി ദേഹത്ത് വീണ് യുവാവ് മരിച്ചു.
8-മേപ്പാടിയിൽ ചൂരൽമല റോഡിൽ ഒന്നാം മൈലിൽ ബൊലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക മരിച്ചു. നെല്ലിമുണ്ട സ്വദേശിനി ബീയുമ്മ ആണ് മരിച്ചത്. സംഭവത്തിൽ നാലു പേർ അറസ്റ്റിൽ.
13-തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വന്ന സ്വിഫ്റ്റ് ബസിൽ യാത്രക്കാരൻ മരിച്ച നിലയിൽ. കോട്ടയം പൂവത്തുംമൂട് മാളിയേക്കൽ ഷാജി എം. ഫിലിപ്പ് ആണ് മരിച്ചത്.
16- നമ്പ്യാർകുന്നിൽ വീട്ടമ്മയെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. നമ്പ്യാർകുന്ന് സ്കൂളിനടുത്ത് മേലത്തേതിൽ എലിസബത്ത് ആണ് മരിച്ചത്. ഭർത്താവ് തോമസ് വർഗീസിനെ കൈ ഞരമ്പ് മുറിച്ച് ആവശനിലയിൽ കണ്ടെത്തി.
18-മേപ്പാടി- കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി.
22-പനമരത്ത് വീട്ടമ്മ കിണറ്റിൽവീണ് മരിച്ചു. കൂളിവയൽ പരിയത്ത് വീട്ടിൽ പി.എം. ബാബുവിന്‍റെ ഭാര്യ മിനി ആണ് മരിച്ചത്.
25- ഉരുൾ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയെ തുടർന്ന് ചൂരൽമല ബെയ്‍ലി പാലം അടച്ചു.
7 -വനിത പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികനെ മൈസൂരുവിൽനിന്ന് പിടികൂടി
12- ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനെ മുള്ളൻകൊല്ലിയിൽ നടന്ന യോഗത്തിനിടെ കൈയേറ്റം ചെയ്തു
14-ചുണ്ടേലിൽ സീബ്ര ക്രോസിലൂടെ നടന്ന വയോധിക സ്വകാര്യ ബസ് ഇടിച്ച മരിച്ചു.
15-വന്യമൃഗ ശല്യത്തിനെതിരേ മേപ്പാടി താഞ്ഞിലോട് റോഡ് ഉപരോധിച്ചവർക്ക് നേരെ ലാത്തിചാർജ്.
16-മേപ്പാടിയിൽ വനംവകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം.
17-കണിയാമ്പറ്റ സ്കൂളിൽ റാഗിങ്, വിദ്യാർഥിക്ക് മർദനം.
20- പെൺകരുത്തിന് പ്രതീകമായി അറിയപ്പെട്ട ചുണ്ടേൽ ശ്രീപുരം മൂവട്ടിക്കുന്നു ഒറ്റയിൽ റുഖിയ നിര്യാതയായി. 30 വർഷത്തോളം ഇറച്ചിവെട്ട് തൊഴിലായി പ്രവർത്തിച്ച റുഖിയാത്ത കേരളത്തിലെ ഏക വനിതാ ഇറച്ചിവെട്ടുകാരി കൂടിയായിരുന്നു.
24- യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നടന്ന ലീഡേഴ്‌സ് ക്യാമ്പിൽ സംഘർഷം. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവ് മണ്ഡലം കമ്മിറ്റികൾ പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
25- വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കോഴിഫാമിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ പൂവണ്ണിക്കും തടത്തിൽ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്.
28-പടിഞ്ഞാറത്തറയിൽ കൊട്ടത്തോണിയിൽനിന്ന് വീണ് ഒരാൾ മരിച്ചു.
30- അനേകം ജീവനകുൾ കവർന്നെടുത്ത മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിന്‍റെ ഒന്നാം വാർഷികം. അപകടത്തില്‍ 298 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ 32 പേരെ കണ്ടെത്തിയിട്ടില്ല.
1 -പരോൾ വ്യവസ്ഥ ലംഘിച്ച ടി.പി വധക്കേസ് പ്രതി കൊടി സുനി മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യവസ്ഥ പ്രകാരം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ വയനാട്ടിലെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, ഒപ്പിടുന്ന കാര്യത്തിൽ കൃത്യത ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരോൾ റദ്ദാക്കുകയായിരുന്നു.
5-തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കുത്തേറ്റു മധ്യവയസ്കൻ മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ ആണ് മരിച്ചത്.
6- സി.പി.എമ്മിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കർഷകസംഘം ജില്ല പ്രസിഡന്റ് എ.വി. ജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്.
7- തൊണ്ടർനാട് പഞ്ചായത്ത് തൊഴിലുറപ്പിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് പരാതിയിൽ ജീവനക്കാർക്ക് സസ്പെൻഷനും അറസ്റ്റും.
8- പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
11- വെണ്ണിയോട് ചെറുപുഴപ്പാലത്തിന്റെ സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് ആണ് മരിച്ചത്.
12- മാനന്തവാടി യു.പി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്.
24- പുൽപള്ളിയിൽ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിന് മർദനം.
26- കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതക്ക് മേപ്പാടിയിൽ പ്രാരംഭ പ്രവർത്തനം തുടങ്ങി.
27- ഓണാഘോഷം കളറാക്കാൻ വിദ്യാർഥികൾ കൊണ്ടുവന്ന ജീപ്പിടിച്ച് മീനങ്ങാടി പോളിടെക്നിക് അധ്യാപകന് പരിക്ക്.
27- വയനാട് ചുരത്തിൽ വ്യൂ പോയന്റിന് സമീപം ഉരുൾപൊട്ടൽ. മൂന്ന് ദിവസത്തെ ശ്രമത്തിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനായത്.
30- ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ ബാധ്യത തീർക്കുന്നതിന് സര്‍ക്കാര്‍ ഹൈകോടതിയില്‍ കെട്ടിവെച്ച തുകയില്‍നിന്ന് 24 കോടി രൂപ ഉടമക്ക് അനുവദിച്ചു.
31- മേപ്പാടി-കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപ.
4- പനമരത്ത് കാൽനട യാത്രികൻ വാഹനമിടിച്ചു മരിച്ചു
-ഇരുചക വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണന്ത്യം. മീനങ്ങാടി പന്നിമുണ്ട തച്ചമ്പത്ത് കുടിയിലെ ലക്ഷ്മണിന്റെ മകന്‍ ശിവരാഗ്, ഏച്ചോം കൈപ്പാട്ടുക്കുന്ന് വെങ്ങളശ്ശേരി രാജീവിന്റെ മകന്‍ അഭിജിത്ത് എന്നിവരാണ് മരിച്ചത്.
6-മസ്തിഷ്ക ജ്വരത്തെ തുടർന്ന് മാനന്തവാടി സ്വദേശി മരിച്ചു.
6- ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തിൽ കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നന് ഗുരുതരമായി പരിക്കേറ്റു. വീട്ടുമുറ്റത്ത് ഒച്ചകേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.
12- പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത- സർവേ നടപടികൾ തുടങ്ങി.
13 - കല്‍പറ്റ നഗരസഭക്ക് ആര്‍ദ്ര കേരളം പുരസ്‌കാരം.
13-ആത്മഹത്യ ചെയ്ത മുൻ ഡി.സി.സി ട്രഷറർ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. വിജയന്‍റെ കടബാധ്യതകൾ തീർക്കാൻ കോൺഗ്രസ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യാ ശ്രമം
14- ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ ജില്ലയിലെ 14 പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം.
14- ടി. സിദ്ദീഖ് എം.എൽ.എയുടെ ഓഫിസിൽ അക്രമം: ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്.
17- നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം.
21- കല്‍പറ്റ മുനിസിപൽ പരിധിയിൽ മുഴുവൻ വീടുകളിലും സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിക്ക് തുടക്കം.
23- ബാങ്കിൽനിന്ന് എടുത്ത ലോൺ തുക തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ച ഗോത്രവയോധികൻ തൂങ്ങിമരിച്ച നിലയിൽ. സുൽത്താൻ ബത്തേരി അമ്പുകുത്തി 19 കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരൻകുട്ടിയാണ് മരിച്ചത്.
26- പുതിയ വയനാട് ഡി.സി.സി പ്രസിഡന്‍റായി ടി.ജെ. ഐസക് ചുമതലയേറ്റു.
1- തോൽപ്പെട്ടി പുലിവാൽമൂല എന്ന സ്ഥലത്തെ തിരുൾകുന്ന് വീരബാഹു എന്നയാളുടെ സ്വകാര്യ ഭൂമിയിലെ വേലിയിൽ കുരുങ്ങി കടുവ ചത്ത കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. തോൽപ്പെട്ടി അപ്പപ്പാറ ചക്കിണി വീട്ടിൽ ഭാസ്കരൻ മകൻ രാജൻ, കണ്ണമംഗലം വീട്ടിൽ എങ്കിട്ടൻചെട്ടി മകൻ ഭരതൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2011 ഡിസംബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം.
1-സുൽത്താൻ ബത്തേരി ചീരാൽ, നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
2- ബ്രഹ്മഗിരി സൊസൈറ്റിയിലെ പ്രതിസന്ധി- നിക്ഷേപകൻ പൊലീസിൽ പരാതി നൽകി.
3- വയനാട് ഗവ. മെഡിക്കല്‍ കോളജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ ക്ലാസ്സുകള്‍ക്ക് ഓൺലൈനായി തുടക്കം.
12- പുൽപള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകൾ പ്രസിഡന്റിനൻറെ വീടിന് മുമ്പിൽ സമരം തുടങ്ങി.
13. അഡ്വ. ടി.ജെ. ഐസക് കൽപറ്റ നഗരസഭ ചെയർമാൻ സ്ഥാനം രാജിവെച്ചു.
15- ബ്രഹ്മഗിരി തട്ടിപ്പ്: നിക്ഷേപകന് 52 ലക്ഷം രൂപ പലിശ സഹിതം തിരിച്ചു നൽകാൻ സുൽത്താൻ ബത്തേരി കോടതി ഉത്തരവ്.
17- വയനാട് ഗവ. മെഡിക്കല്‍ കോളജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
17- നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക റോബോട്ടിക് ഗെയിറ്റ് ട്രെയിനറും സിക്കിൾ ആൻഡ് പാലിയേറ്റിവ് ബ്ലോക്കും ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
18- സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി ആരോപണം: ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ.
21- വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കിയെന്നാരോപിച്ച് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദനം.
22- സംസ്ഥാനത്തെ മികച്ച ജില്ല സപ്ലൈ ഓഫിസിനുള്ള അവാര്‍ഡ് വയനാടിന്.
22- സംസ്ഥാന മാസ്റ്റേഴ്സ് അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വയനാടിന് കിരീടം.
23- എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയും എൻ.ഡി. അപ്പച്ചനും പ്രതികൾ.
25 -വയനാടിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു.
25- കര്‍ണാടകയിലുണ്ടായ വാഹനാപകടത്തിൽ 2 വയനാട്ടുകാര്‍ മരണപ്പെട്ടു.
27- പാൽചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
4- തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിയിൽ സംസ്ഥാന മിഷൻ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
6- പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാതയുടെ അലൈമെന്റിന് അംഗീകാരം.
8 - മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.
15- ജോലിക്കിടെ വൈദ്യുതി പോസ്റ്റില്‍നിന്ന് വീണു യുവാവ് മരിച്ചു. ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തി നടക്കുന്ന കല്‍പറ്റ ടൗണ്‍ഷിപ്പ് മേഖലയില്‍ പഴയ വൈദ്യുതി പോസ്റ്റില്‍ നിന്നും ലൈനുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ പോസ്റ്റടക്കം മറിഞ്ഞ് നിലത്തു വീണ് പനമരം നീരട്ടാടി കൊടിക്കാട്ട് ഉണ്ണിക്കുട്ടന്‍ എന്ന രമേശന്‍ ആണ് മരിച്ചത്.
18- പനവല്ലിയിൽനിന്ന് പിടികൂടിയ ചികിത്സയിലായിരുന്ന കടുവ ചത്തു.
19- ഡൽഹിയിൽ ഫ്ലാറ്റിന് മുകളിൽനിന്നും താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബത്തേരി സ്വദേശിനിയായ വിദ്യാർഥിനി മരണപ്പെട്ടു.
22-കൽപറ്റ നഗരസഭയിൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനാർഥി ടി.വി. രവീന്ദ്രന്റെ നാമനിർദേശപത്രിക തള്ളി
26- കൽപറ്റ നഗരസഭ യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം.
27- വയനാട്ടിൽ രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ ഡൽഹിയിൽനിന്ന് വയനാട് പൊലീസ് പിടികൂടി.
2- വിവിധ സമരങ്ങളിലെ 11 കേസുകളുമായി ബന്ധപ്പെട്ട് കൽപറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അറസ്റ്റിൽ.
3- പുതുശേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവതി മരിച്ചു. പുത്തന്‍ വീട്ടില്‍ അനന്തൻ നായരുടെ ഭാര്യ ദേവകിയമ്മയാണ് മരിച്ചത്.
3- വെള്ളമുണ്ടയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഇബ്രാഹിംകുട്ടി ആണ് മരിച്ചത്.
വെള്ളമുണ്ടയിലെ പൊലീസ് ഫാമിലി ക്വാർട്ടേസിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടവക കാരകുനി സ്വദേശിനിയാണ്.
7- വയനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ സുനിലിന്‍റെ മകനായ പി.എസ്. അമലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
8-വൈത്തിരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.
12- ഡിസംബർ 11ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണിയപ്പോൾ ജില്ല പഞ്ചായത്തിൽ 17 ൽ 15 സീറ്റുമായി യു.ഡി.എഫിന് മികച്ച മുന്നേറ്റം. മൂന്ന് നഗരസഭകളിൽ രണ്ടും ജില്ലയിലെ മുഴുവൻ ബ്ലോക് പഞ്ചായത്തുകളിലും 23 ഗ്രാമപഞ്ചായത്തുകളിൽ 18 ലും യു.ഡി.എഫിനാണ് വിജയം.
20- പുൽപള്ളി കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് വച്ച് മാരൻ എന്നയാളെ കടുവ ആക്രമിച്ചു കൊന്നു. പുഴയോരത്തുനിന്ന് മാരനെ പിടികൂടിയ കടുവ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
24- കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു.
26- തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനിയാണ് മരിച്ചത്.
26- പുൽപള്ളി കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് മാരൻ എന്നയാളെ ആക്രമിച്ചു കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
27- ചന്ദ്രിക കൃഷ്ണന്‍ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.