അച്ചൂർ ചാത്തോത്ത് റോഡിൽ എസ്റ്റേറ്റ് പമ്പ് ഹൗസിന് സമീപമെത്തിയ പുലി
Posted On
date_range Updated On
date_range അച്ചൂർ മേഖലയിൽ വീണ്ടും പുലി സാന്നിധ്യം
പൊഴുതന: ദിവസങ്ങളായി തുടരുന്ന പുലിശല്യം പൊഴുതനക്കാരുടെ ഉറക്കം കെടുത്തുന്നു. അച്ചൂർ ചാത്തോത്ത് റോഡിൽ എസ്റ്റേറ്റ് പമ്പ് ഹൗസിന് സമീപത്താണ് ഞായറാഴ്ച വൈകീട്ട് പുള്ളിപ്പുലിയെ നാട്ടുകാർ വീണ്ടും കണ്ടത്. ഒരാഴ്ചയായി ഈ മേഖലയിൽ പുലിശല്യം നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു.
തേയിലത്തോട്ടത്തിലും പ്രധാന കവലകളിലും പലപ്രാവശ്യം പുലിയെ നേരിട്ട് കാണുകയും കാൽപാടുകളടക്കം വനംവകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പുലിയെ കൂടുവെച്ചു പിടിക്കുന്നതിനുള്ള നടപടികളുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനവാസ മേഖലയായ പ്രദേശത്ത് ഹയർസെക്കൻഡറി സ്കൂളും തോട്ടം തൊഴിലാളികൾ താമസിക്കുന്ന നിരവധി എസ്റ്റേറ്റ് പാടികളും സ്ഥിതിചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.