മുരളീധരന്‍െറ കൂരയില്‍ കൂട്ടായി വെളിച്ചമത്തെി

കോഴിക്കോട്: നട്ടെല്ളൊടിഞ്ഞ് എട്ടു വ൪ഷമായി കിടപ്പിലായ മുരളീധരന് ഇനി വൈദ്യുതി വെളിച്ചം കൂട്ടാവും. ചെലവൂ൪ പള്ളിത്താഴത്തെ ഒറ്റമുറിയുള്ള കൂരയിൽ ഒറ്റക്ക് കഴിയുന്ന ഈ യുവാവ് ഇരുട്ടിലായിരുന്നു ഇത്രയും നാൾ കിടന്നത്. വെള്ളിമാട്കുന്നിലെ ഇലക്ട്രിസിറ്റി വിഭാഗം ഉദ്യോഗസ്ഥരാണ് സ്വന്തം ചെലവിൽ മുരളീധരന് വൈദ്യുതി എത്തിച്ചത്.
വയറിങ് ജോലികൾ ചെലവൂരിലെ മഴവിൽ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബ് ഭാരവാഹികൾ ചെയ്തുകൊടുത്തു. മീറ്ററിനുള്ള പണവും വൈദ്യുതി വലിക്കാനുള്ള മറ്റ് ചെലവുകളും ആറു മാസത്തേക്കുള്ള വൈദ്യുതി ചാ൪ജും കെ.എസ്.ഇ.ബി അസി. എൻജിനീയ൪ അബ്ദുൽ നാസറിൻെറ നേതൃത്വത്തിലുള്ള അധികൃതരുടെ കൂട്ടായ്മ മുരളീധരന് സമ്മാനിച്ചു.
വ്യാഴാഴ്ച രാവിലെ 11 ന് ഉദ്യോഗസ്ഥരും മഴവിൽ ക്ളബ് പ്രവ൪ത്തകരും ജനപ്രതിനിധികളും മുരളീധരൻെറ വീട്ടിൽ ഒത്തുചേ൪ന്നു. സ്വിച്ച് ഓൺ  കൗൺസില൪ ഷിനോജ്കുമാ൪ നി൪വഹിച്ചു. മുപ്പത് വയസ്സുള്ളപ്പോഴാണ് മുരളീധരൻ മരത്തിൽനിന്ന് വീണ് നട്ടെല്ളൊടിഞ്ഞത്. സിവിൽ സ്റ്റേഷനടുത്തായിരുന്നു താമസം. അയൽപക്കത്തെ ഉദാരമതികൾ ചെലവൂരിൽ രണ്ട് സെൻറ് സ്ഥലം മുരളീധരന് വീടുവെക്കാൻ നൽകി. അവിടെ നാട്ടുകാരുടെ സഹായത്തോടെ കൂരയുണ്ടാക്കി. എട്ടുവ൪ഷമായി കിടപ്പിലായ മുരളീധരനെ പരിചരിക്കാൻ പകൽ സമയങ്ങളിൽ അമ്മ സുലോചന  കുടിലിലത്തെും. രാത്രിയായാൽ  മുരളീധരൻ ഒറ്റക്കാണ്. പരിക്കേറ്റ് കിടപ്പായതോടെ മുരളീധരൻെറ ഭാര്യ വേറിട്ട് താമസിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.