നെല്ലിയാമ്പതി ഭൂമി: സ്റ്റേ നീക്കാന്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് വനം വകുപ്പ്

കൊച്ചി: നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജികൾ തീ൪പ്പാക്കാൻ നടപടി വേഗമാക്കണമെന്ന് ആവശ്യപ്പെട്ട് സ൪ക്കാറിന് വനം വകുപ്പിൻെറ കത്ത്. മൂന്ന് മാസം സിംഗിൾ ബെഞ്ചിൻെറയും 11 മാസമായി ഡിവിഷൻ ബെഞ്ചിൻെറയും പരിഗണനയിലിരിക്കുന്ന കേസ് വേഗം പൂ൪ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിനാണ് വനം വകുപ്പ് കത്തയച്ചത്.
നെല്ലിയാമ്പതിയിലെ ചെറുനെല്ലി, മോങ്ക്വുഡ്, രാജാക്കാട് എസ്റ്റേറ്റുകളിലായി 1300 ഏക്ക൪ വരുന്ന വനഭൂമി കൈവശക്കാരിൽനിന്ന് പിടിച്ചെടുക്കാനുള്ള സ൪ക്കാ൪ ഉത്തരവിനെതിരെ കെ.കെ. എബ്രഹാം കുരുവിനാക്കുന്നേൽ  ഉൾപ്പെടെ 11 കൈവശക്കാ൪ നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ചിൻെറ മുന്നിലുള്ളത്. ഈ  ഹരജികളിന്മേൽ സ൪ക്കാ൪ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതുമൂലം പിടിച്ചെടുക്കൽ നടപടി തുടരാനാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിൻെറ കത്ത്. അതിനാൽ സ്റ്റേ നീക്കാനുള്ള നടപടി സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടാകണം. കേസ് എത്രയും വേഗം കേട്ട് തീ൪പ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
സ൪ക്കാ൪ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചവ൪ ഭൂമി കൈയേറ്റക്കാരാണെന്ന നിലപാടാണ് സ൪ക്കാ൪ കോടതിയെ അറിയിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.