നാലു പേരുടെ യാത്ര മുടങ്ങി; ഒടുവില്‍ അതേ വിമാനത്തില്‍ യാത്രയായി

കൊണ്ടോട്ടി: പാസ്പോ൪ട്ടിലെ പ്രശ്നം മൂലം ചൊവ്വാഴ്ച ഹജ്ജിന് പുറപ്പെടേണ്ട നാല് തീ൪ഥാടകരുടെ യാത്ര മുടങ്ങി. ഒടുവിൽ പുതിയ പാസ്പോ൪ട്ട് അനുവദിച്ചതോടെ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ തന്നെ യാത്ര തിരിച്ചു.
കുറ്റ്യാടി സ്വദേശി മുഹമ്മദ് ബഷീറിൻെറ കവറിലുണ്ടായിരുന്ന നാല് പേരുടെ യാത്രയാണ് മുടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരമുള്ള വിമാനത്തിലായിരുന്നു ഇവ൪ പോകേണ്ടിയിരുന്നത്.എമിഗ്രേഷനിടെ പാസ്പോ൪ട്ടിലെ ഫോട്ടോ തെളിയാത്തതായിരുന്നു പ്രശ്നം. ഇവരുടെ യാത്ര മുടങ്ങുമെന്ന് കരുതി പകരം അടുത്ത വിമാനത്തിൽ പോകേണ്ട നാലുപേരെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ, യാത്രക്ക് മുമ്പ് പുതിയ പാസ്പോ൪ട്ട് അനുവദിക്കുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. പുതുതായി വന്ന നാല് പേരടക്കം 306 പേരാണ് വൈകുന്നേരത്തെ വിമാനത്തിൽ പുറപ്പെട്ടത്. നേരത്തെ 302 പേരായിരുന്നു ഉണ്ടായിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.