ചെന്നിത്തല വഞ്ചകന്‍ -ടി.എച്ച്. മുസ്തഫ

കൊച്ചി: സംസ്ഥാനത്ത് കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപേകുന്നതിന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലക്ക് കഴിയുമെന്ന് തോന്നുന്നില്ളെന്നും വാക്കുപാലിക്കാത്ത വഞ്ചകനാണ് ചെന്നിത്തലയെന്നും മുൻ മന്ത്രി ടി.എച്ച്. മുസ്തഫ വാ൪ത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളും കെ.പി.സി.സി പ്രസിഡൻറിൻെറ പ്രവ൪ത്തനങ്ങൾ സംബന്ധിച്ചും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതായും മുസ്തഫ  പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ  പാ൪ട്ടി വിജയിക്കണമെങ്കിൽ ചെന്നിത്തലയെ മാറ്റി മറ്റാരെയെങ്കിലും പ്രസിഡൻറ് ആക്കണം. ഇക്കാര്യം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ പറഞ്ഞു.  രണ്ട് തെരഞ്ഞെടുപ്പുകളിൽ നിന്ന് മാറിനിന്ന തനിക്ക് എ.കെ. ആൻറണിയുടെ സാന്നിധ്യത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി പാ൪ട്ടിയിൽ നൽകാമെന്ന് പറഞ്ഞ ഭാരവാഹിത്വം നൽകിയിട്ടില്ല.
ചെന്നിത്തല അട്ടിമറിക്കുകയായിരുന്നു. നിരവധി പേ൪ക്ക് ഇത്തരത്തിൽ വാഗ്ദാനം നൽകിയിട്ടുണ്ട്.  ഒരു വാഗ്ദാനവും പാലിച്ചില്ല. അതിനാലാണ് ചെന്നിത്തല വഞ്ചകനാണെന്ന് പറയുന്നത്.
കേരളത്തിലെ കോൺഗ്രസിലെ  പ്രശ്നങ്ങൾ ഇവിടുള്ളവ൪ തീരുമാനിച്ചാലേ തീരൂ. സോണിയ ഗാന്ധിക്ക് തീ൪ക്കാൻ കഴിയുമെന്ന് വിചാരിക്കുന്നില്ല. മുസ്തഫ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.