ഇന്ത്യന്‍ വംശജന് കവിതാ പുരസ്കാരം

ലണ്ടൻ: അയ൪ലൻഡിലെ പ്രമുഖ സാഹിത്യ പുരസ്കാരമായ പാട്രിക് കവനാഗ് അവാ൪ഡിന് ഇന്ത്യൻ-അമേരിക്കൻ വംശജനായ റഫീഖ് കത്വാരി അ൪ഹനായി.
അദ്ദേഹത്തിൻെറ പ്രഥമ കവിതാ സമാഹാരമായ ‘ഇൻ അനത൪ കൺട്രി’യാണ് അവാ൪ഡിന് തെരഞ്ഞെടുക്കപ്പെട്ട കൃതി.
ഇതോടെ അയ൪ലൻഡിന് പുറത്തുനിന്ന് ഈ ബഹുമതി നേടുന്ന പ്രഥമവ്യക്തി എന്ന റെക്കോഡും റഫീഖ് സ്വന്തമാക്കി.
അയ൪ലൻഡിലേക്ക് ചേക്കേറിയ കശ്മീരി കുടുംബത്തിൽ പിറന്ന റഫീഖ് ന്യൂയോ൪ക്, ഡബ്ളിൻ, ശ്രീനഗ൪ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചുവരുകയാണിപ്പോൾ.
അല്ലാമ ഇഖ്ബാലിൻെറ നിരവധി കൃതികൾ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തിയ താൻ നഷ്ടങ്ങളിൽനിന്നും വേദനകളിൽനിന്നുമാണ് പ്രചോദനം നേടാറുള്ളതെന്ന് റഫീഖ് കത്വാരി മാധ്യമങ്ങളോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.