ദുബൈ: ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ച൪ച്ചകൾക്ക് പ്രസിഡൻറ് പദവിയിൽനിന്ന് സൈന്യം അട്ടിമറിച്ച മുഹമ്മദ് മു൪സിയുടെ റോഡ്മാപ് ആധാരമാക്കണമെന്ന് ബ്രദ൪ഹുഡ് ആവശ്യപ്പെട്ടു. അൽജസീറ ചാനൽ സംഘടിപ്പിച്ച ച൪ച്ചയിൽ വീഡിയോ വഴി അവതരിപ്പിച്ച സന്ദേശത്തിൽ ബ്രദ൪ഹുഡ് നേതാവ് ഇസസ്സാം മുഹമ്മദ് അൽ ഏരിയാനാണ് ഈ നി൪ദേശം ഉന്നയിച്ചത്.
തെറ്റുപറ്റിയെന്നും ജനങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിൻെറ പക്ഷം ചേ൪ന്നുവെന്നും സൈന്യം സമ്മതിക്കുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക, അട്ടിമറി വിരുദ്ധ പ്രകടനക്കാരെ കൊലപ്പെടുത്തിയ എല്ലാവരെയും വിചാരണ ചെയ്യുക തുടങ്ങിയ നി൪ദേശങ്ങൾ ഉൾപ്പെടുന്നതാണ് മു൪സിയുടെ റോഡ് മാപ്പെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.