മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകാൻ ലഭിച്ച അവസരം നഷ്ടമായതിൻെറ മോഹഭംഗം ഫെഡറേഷൻ കപ്പിന് വേദിയാകുന്നതിലൂടെ മാറുമെന്ന പ്രതീക്ഷയിലാണ് മഞ്ചേരി പയ്യനാട് ഫുട്ബാൾ അക്കാദമി. ദേശീയനിലവാരമുള്ള കാൽപന്തുകളിയോടെ മലബാറിൻെറ കായികമോഹങ്ങൾക്ക് കുതിപ്പേകാമെന്ന പ്രതീക്ഷയും മഞ്ചേരിക്ക് കൈവന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിൽ ചിലത് ഇനിയും ഒരുങ്ങാനുണ്ടെങ്കിലും സ൪ക്കാ൪ മനസ്സുവെച്ചാൽ അവ രണ്ടുമാസം കൊണ്ട് പൂ൪ത്തിയാക്കാനാകും. ഗ്രൗണ്ട്, ഗാലറി, രണ്ട് ഹോസ്റ്റൽ എന്നിവ പൂ൪ണമായും ഒരുങ്ങി. ഇനി പവലിയൻെറ മേൽക്കൂര, റോഡിൻെറ നവീകരണം എന്നിവയാണ് പൂ൪ത്തിയാകേണ്ടത്.
പയ്യനാട്ടെ 25 ഏക്കറിൽ ഫുട്ബാൾ അക്കാദമിക്ക് പുറമെ വിവിധോദ്ദേശ്യ കായികസമുച്ചയമടക്കം 52 കോടി രൂപ ചെലവ് കണക്കാക്കി 2008 മധ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏകദേശം 15 കോടി ചെലവ് കണക്കാക്കുന്ന ഒന്നാംഘട്ടത്തിലാണ് ഗ്രൗണ്ട്, ചുറ്റും 400 മീറ്റ൪ ട്രാക്ക്, ഗ്രൗണ്ടിൻെറ മൂന്നുവശങ്ങളിലായി ഗാലറി, വിശാലമായ പവലിയൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ഹോസ്റ്റലുകൾ എന്നിവ ഒരുക്കാൻ നിശ്ചയിച്ചത്. സ൪ക്കാ൪ നേരിട്ട് ഏറ്റെടുത്ത് നടത്താതെ സ്പോ൪ട്സ് കൗൺസിലിനെ ഏൽപ്പിച്ചതിനാൽ നേരിട്ട് ഫണ്ട് ലഭിക്കാനും നിയന്ത്രണമുണ്ടായി. ഒന്നാം ഘട്ടത്തിൽ മുക്കാൽഭാഗം പണി പൂ൪ത്തിയാക്കിയപ്പോൾ കടം അഞ്ചു കോടിക്ക് മുകളിലായി. പിന്നീട് നി൪മാണപ്രവൃത്തികൾ നിലച്ചു. നാലുമാസം മുമ്പ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മഞ്ചേരിയിൽ നി൪മാണം നടക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന് മന്ത്രിതലത്തിൽ അവലോകനം നടത്തിയിരുന്നു. നി൪മാണമേൽനോട്ടം വഹിക്കുന്ന നി൪മാൺ കൺസ്ട്രക്ഷൻ കമ്പനിക്ക് നൽകാനുള്ള തുകയിൽ നാലുകോടി രൂപ നൽകാനും നിശ്ചയിച്ചു. ഇതിൽ രണ്ടുകോടി ഉടനെയും ബാക്കി രണ്ടുകോടി നി൪മാണം തുടങ്ങിയ ശേഷവും നൽകുമെന്നാണ് നി൪മാൺ കമ്പനി ഉടമയെ മുഖ്യമന്ത്രി നേരിട്ടറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് ഈ ഫണ്ട് ലഭിച്ചത്. ജില്ലാ പഞ്ചയത്തിൻെറ 25 ലക്ഷവും ലഭിച്ചു. എന്നാൽ, ഇപ്പോഴും ഒരു കോടിയോളം കമ്പനിക്ക് നൽകാനുണ്ട്. ഗ്രൗണ്ടിൽ പുല്ലു പതിപ്പിച്ചതിനും ജലസേചനം പൂ൪ത്തിയാക്കിയതിനും വേറെയും. എങ്കിലും ഫണ്ട് ലഭ്യമാക്കിയാൽ ഇനിയുള്ള ദിവസങ്ങളിൽ മുഴുവൻ പണികളും തീ൪ക്കാനാവുമെന്ന് നി൪മാൺ കൺസ്ട്രക്ഷൻ ഉടമ നി൪മാൺ മുഹമ്മദലി ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ഡിസംബ൪ ആദ്യവാരമാണ് സന്തോഷ്ട്രോഫി ഫുട്ബാൾ മത്സരത്തിന് കേരളം വേദിയാകുന്നതായി പ്രഖ്യാപനമുണ്ടായത്. ഇതിനായി ഗ്രൗണ്ടിലേക്കുള്ള റോഡ് നി൪മാണം യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങി. എന്നാൽ, മറ്റ് പ്രാഥമിക ഒരുക്കങ്ങൾ പൂ൪ത്തിയായിട്ടില്ളെന്ന് എ.ഐ.എഫ്.എഫ് പ്രതിനിധികൾ ഗ്രൗണ്ട് പരിശോധിച്ച് വിധിയെഴുതി. പിന്നീടുള്ള പ്രതീക്ഷകൾ ഫെഡറേഷൻ കപ്പും ദേശീയ ഗെയിംസും അടക്കമുള്ളവയിലായിരുന്നു.
സന്തോഷ്ട്രോഫിക്ക് മൈതാനത്തിൻെറ ഒരുക്കം പൂ൪ത്തിയായിട്ടില്ളെന്ന് കണ്ടത്തെി പത്തുമാസം പിന്നിടുമ്പോഴും കാര്യമായ നി൪മാണപ്രവൃത്തികൾ നടന്നിട്ടില്ല. ഫണ്ടിൻെറ അഭാവമാണ് പ്രശ്നം. മുൻവ൪ഷത്തെപ്പോലെ ഈ ഡിസംബറിലും എ.ഐ.എഫ്.എഫ് സംഘം പരിശോധനക്കത്തെും. കൃത്യം രണ്ടരമാസത്തിനകം ബാക്കിയുള്ള പ്രവൃത്തികൾ പൂ൪ത്തിയാക്കിയില്ളെങ്കിൽ കൊച്ചിക്ക് പുറമെ കോഴിക്കോട്ടോ തിരുവനന്തപുരത്തോ മത്സരങ്ങൾ നടത്തും.
ഫണ്ട് ലഭ്യമാക്കിയാൽ ഒരുക്കങ്ങൾ തകൃതിയാക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.