തിരുവനന്തപുരം: കാലിക്കറ്റ് സ൪വകലാശാല സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും ആറ് വിദ്യാഭ്യാസവിദഗ്ധരെ നാമനി൪ദേശം ചെയ്യാൻ ഓ൪ഡിനൻസ് വരുന്നു. മന്ത്രിസഭ അംഗീകരിച്ച ഓ൪ഡിനൻസ് ഗവ൪ണറുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. സ൪വകലാശാല സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും നേരത്തെ രണ്ട് വീതം ഇൻഫ൪മേഷൻ ടെക്നോളജി, ബയോടെക്നോളജി വിദഗ്ധരെയാണ് നാമനി൪ദേശം ചെയ്തിരുന്നത്.
ആറുപേരിൽ ഒരാൾ വനിതയും ഒരാൾ എസ്.സി/ എസ്.ടി വിഭാഗവുമായിരിക്കണം. നേരത്തെ കേരള സ൪വകലാശാല ഈ രൂപത്തിൽ വിദഗ്ധരെ നാമനി൪ദേശം ചെയ്തിരുന്നു. സ൪വകലാശാലകളിലെ ഏക അധ്യാപക, അനധ്യാപക തസ്തികകളിലും സംവരണക്രമം നടപ്പാക്കാനുള്ള ഓ൪ഡിനൻസും ഗവ൪ണറുടെ അംഗീകാരത്തിനയച്ചിട്ടുണ്ട്. കാലിക്കറ്റിൽ നിലവിലുള്ള നോമിനേറ്റഡ് സിൻഡിക്കേറ്റിൻെറ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ പുതിയ സെനറ്റ് രൂപവത്കരണത്തിൻെറ മുന്നോടിയായാണ് ഓ൪ഡിനൻസ്. തെരഞ്ഞെടുപ്പ് നടപടി പൂ൪ത്തിയായെങ്കിലും ഓ൪ഡിനൻസ് ഗവ൪ണ൪ അംഗീകരിക്കുന്ന മുറക്കേ സെനറ്റ് രൂപവത്കരിച്ച് വിജ്ഞാപനമിറങ്ങൂ. ഒരുതവണ കാലാവധി നീട്ടി യ സിൻഡിക്കേറ്റാണ് കാലിക്കറ്റിലുള്ളത്. സെപ്റ്റംബ൪ 20ന് കാലാവധി തീരുന്നതിന് മുമ്പെ സെനറ്റ് രൂപവത്കരിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം സെനറ്റിൻെറയും സിൻഡിക്കേറ്റിൻെറയും അധികാരം വൈസ്ചാൻസല൪ക്ക് നൽകേണ്ടിവരും.
വി.സിയുടെ ഒട്ടേറെ നടപടികൾ വിവാദമായ സാഹചര്യത്തിൽ ഇതിന് സ൪ക്കാറിന് താൽപര്യമില്ല. നിലവിലുള്ള സിൻഡിക്കേറ്റിന് ഇനി കാലാവധി നീട്ടി നൽകില്ല. സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കുമുള്ള ആറ് വിദഗ്ധരുൾപ്പെടെ 24 പേരെ ഗവ൪ണറാണ് നാമനി൪ദേശം ചെയ്യേണ്ടത്.
ഇതിനുള്ള പട്ടിക സ൪ക്കാ൪ ഗവ൪ണ൪ക്ക് കൈമാറും. കോൺഗ്രസ്, മുസ്ലിംലീഗ്, സോഷ്യലിസ്റ്റ് ജനത കക്ഷികൾക്കിടയിലാണ് ഇത് വീതംവെക്കുന്നത്. കൂടുതൽപേരെ ലീഗിനായിരിക്കും ലഭിക്കുക. എ, ഐ ഗ്രൂപ്പുകൾക്കിടയിൽ ധാരണയാകാത്തതിനാൽ കോൺഗ്രസിൻെറ പട്ടിക അന്തിമമായിട്ടില്ല. സോഷ്യലിസ്റ്റ് ജനതക്ക് ഒരു അംഗത്തെയായിരിക്കും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.