സരിതയെയും ബിജുവിനെയും ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: കാറ്റാടിയന്ത്രം നി൪മിച്ചു നൽകുന്ന ഏജൻസി തരപ്പെടുത്തി തരാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും വീണ്ടും ഹോസ്ദു൪ഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാലാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. ഹോസ്ദു൪ഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഇരുവരെയും സെപ്റ്റംബ൪ 26 വരെ റിമാൻഡ് ചെയ്തു.
കാറ്റാടി യന്ത്രം നി൪മിച്ചുനൽകുന്ന ഏജൻസി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് കാഞ്ഞങ്ങാട്ടെ മൂന്നുപേരിൽനിന്ന് 1.75 ലക്ഷം രൂപ തട്ടിയ കേസിലാണ് റിമാൻഡ്. റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റ൪മാരായ കാഞ്ഞങ്ങാട്ടെ ടി. ഹംസ, തെക്കേപുറത്തെ സി. ഇബ്രാഹിം, അറ്റോമിക് എന൪ജി വിഭാഗം റിട്ട. എൻജിനീയ൪ മടിക്കൈ കാരാക്കോട്ടെ പി.കെ. മാധവൻ നമ്പ്യാ൪ എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയെതുട൪ന്ന് പ്രതിചേ൪ത്ത ഇരുവരെയും ആഗസ്റ്റ് 29ന് ഹോസ്ദു൪ഗ് കോടതിയിൽ ഹാജരാക്കിയിരുന്നു.
\തുട൪ന്ന് എറണാകുളം സബ്ജയിലിൽ റിമാൻഡ് ചെയ്തതിൻെറ കാലാവധി തീ൪ന്നതിനാലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും ഹോസ്ദു൪ഗ് കോടതിയിലത്തെിച്ചത്.

ബിജു രാധാകൃഷ്ണന് ജാമ്യം

പത്തനംതിട്ട: കോന്നി അട്ടച്ചാക്കൽ മല്ളേലിൽ ക്രഷ൪ ഉടമ ശ്രീധരൻ നായരിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ ബിജു രാധാകൃഷ്ണന് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് (രണ്ട്) ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാംപ്രതിയാണ് ബിജു.  ഒന്നാം പ്രതി സരിതക്കും മൂന്നാം പ്രതി ടെന്നി ജോപ്പനും നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.