കൊച്ചി: സംസ്ഥാനത്തുനിന്ന് സ൪വീസ് നടത്തുന്ന സ്വകാര്യ അന്ത൪ സംസ്ഥാന ബസുകൾ ഇരട്ടിനിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്നു. കെ.എസ്.ആ൪.ടി.സിയുടെ അന്ത൪ സംസ്ഥാന സ൪വീസുകൾ ഭാഗികമായതും ട്രെയിൻ ടിക്കറ്റുകൾ കിട്ടാതായതും മുതലെടുത്താണ് സ്വകാര്യ ബസുകൾ യാത്രക്കാരെ കൊള്ളയടിക്കുന്നത്. ബംഗളൂരു, മുംബൈ, മൈസൂ൪, മംഗലാപുരം, ചെന്നൈ, മധുര റൂട്ടുകളിൽ അനധികൃത സ൪വീസ് നടത്തുന്ന എ.സി, നോൺ എ.സി ബസുകൾ സാധാരണ നിരക്കിനെക്കാൾ 50 മുതൽ 100 ശതമാനംവരെയാണ് അധികമായി ഇപ്പോൾ ഈടാക്കിവരുന്നത്.
ബംഗളൂരുവിന് 750 രൂപക്കുപകരം 1500 1750 രൂപവരെയും മുംബൈക്ക് സാധാരണ നിരക്കിനെക്കാൾ 600 രൂപവരെ അധികവും ഈടാക്കുന്നുണ്ട്. കോട്ടയംമംഗലാപുരം റൂട്ടിൽ 1200 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. എറണാകുളത്തുനിന്ന് ഇത് 1500 രൂപവരെയും വാങ്ങുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് ബംഗളൂരുവിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആ൪.ടി.സി ബസുകളുടെ പെ൪മിറ്റ് തീ൪ന്നതോടെ സ൪വീസുകളുടെ എണ്ണത്തിൽ അടുത്തിടെ കുറവുവരുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മാസങ്ങൾക്കുമുമ്പുതന്നെ പല ട്രെയിനുകളിലും റിസ൪വേഷൻ പൂ൪ത്തിയായതും യാത്രക്കാ൪ക്ക് വിനയായി.
സംസ്ഥാനത്തുനിന്ന് പുറപ്പെടുന്ന ക൪ണാടക, തമിഴ്നാട് അന്യസംസ്ഥാന ബസുകളിൽ അടുത്ത ഒരുമാസത്തേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി റിസ൪വ് ചെയ്തതും യാത്രക്കാരെ പിഴിയാൻ സ്വകാര്യ ബസുകാ൪ക്ക് പ്രേരകമായി. കെ.എസ്.ആ൪.ടി.സിയുടെ ബംഗളൂരു, മൈസൂ൪ സ൪വീസുകൾക്കുള്ള പുതിയ ബസുകൾ മിക്കവാറും ഈ മാസം അവസാനത്തോടെ മാത്രമേ നിരത്തിലിറങ്ങൂ.
ഓണക്കാലത്ത് സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയായില്ല. സ്പെഷൽ ട്രെയിനുകളുടെ ഷെഡ്യൂൾ അടുത്തദിവസം പ്രഖ്യാപിക്കുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിൽനിന്നുള്ള നൂറുകണക്കിന് അന്ത൪ സംസ്ഥാന ബസുകളുടെ സമ്മ൪ദത്തിന് വഴങ്ങി സ്പെഷൽ ട്രെയിനുകളുടെ എണ്ണം റെയിൽവേ കുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.