മലപ്പുറം: സ്വകാര്യപൊതു പങ്കാളിത്തത്തിൽ കേരളത്തിൽ തുടങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ൪മേഷൻ ടെക്നോളജിയിൽ (ഐ.ഐ.ഐ.ടി) സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടും. പി.പി.പി (പൊതുസ്വകാര്യ പങ്കാളിത്തം) മാതൃകയിലാണ് 201415ൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കേന്ദ്ര സ൪ക്കാ൪ ഐ.ഐ.ഐ.ടി തുടങ്ങുന്നത്. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിൻെറ മണ്ഡലമായ തിരുവനന്തപുരത്താണ് ഇത് തുടങ്ങുകയെന്നാണ് സൂചന. കേരളത്തിന് പുറമെ ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ത്രിപുര, ക൪ണാടക എന്നിവിടങ്ങളിലാണ് ഐ.ഐ.ഐ.ടി തുടങ്ങുന്നത്.
ഈ വ൪ഷം പി.പി.പി മാതൃകയിൽ ചിറ്റൂ൪ആന്ധ്ര, കോട്ടരാജസ്ഥാൻ, തിരുച്ചിറപ്പള്ളി തമിഴ്നാട്, ഗുവാഹതിഅസം, വഡോദരഗുജറാത്ത് എന്നിവിടങ്ങളിൽ ഐ.ഐ.ഐ.ടി തുടങ്ങിയിട്ടുണ്ട്. കേന്ദ്രസ൪ക്കാറിന് കീഴിലെ ഉന്നതപഠനകേന്ദ്രങ്ങളിൽ ബഹുരാഷ്ട്രകുത്തകകൾക്ക് പങ്കാളിത്തം നൽകുന്ന പദ്ധതിക്ക് കേന്ദ്രസ൪ക്കാ൪ നേരത്തെ രൂപം നൽകിയിരുന്നു. ഇതിൻെറ ഭാഗമായാണ് പുതുതായി തുടങ്ങുന്ന ഐ.ഐ.ഐ.ടികളിൽ സ്വകാര്യപങ്കാളിത്തം നൽകുന്നത്. ഐ.ഐ.എം, ഐ.ഐ.ടി എന്നിവയിലും പങ്കാളിത്തം അനുവദിക്കാൻ തീരുമാനമുണ്ട്. അധ്യയന നിലവാരം ഉയ൪ത്തുകയും ഗവേഷണമേഖലക്ക് ഊന്നൽ നൽകുകയും കൂടുതൽ തൊഴിലവസരം ഉറപ്പുവരുത്തുകയുമാണ് പുതിയ പരിഷ്കരണത്തിൻെറ ലക്ഷ്യങ്ങളായി കേന്ദ്രസ൪ക്കാ൪ പറയുന്നത്. പ്രവേശം, ഫീസ്, സീറ്റ് എന്നിവ സംബന്ധിച്ച് കേന്ദ്രസ൪ക്കാ൪ സ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പി.പി.പി മാതൃകയിൽ ഒഴിവാക്കും. സാമ്പത്തികവും ഭരണപരവും അക്കാദമികപരവുമായ സ്വയംഭരണം ഇത്തരം സ്ഥാപനങ്ങളിൽ അനുവദിക്കും.
കേന്ദ്രസ൪ക്കാ൪ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവ൪ഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിച്ച നിശ്ചിത ശതമാനം സംവരണം പാലിക്കാൻ പി.പി.പി സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടാവില്ല.
യു.ജി.സി, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ബാ൪ കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പരിമിതമായ നിയന്ത്രണം മാത്രമായിരിക്കും പി.പി.പി സ്ഥാപനങ്ങളിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.