തെഹ്റാൻ: ഇറാൻെറ ആദ്യ വനിതാ വിദേശകാര്യ വക്താവായി മ൪ദീഹ് അഫ്ഖമിനെ നിയമിച്ചതായി വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് അറിയിച്ചു.
മുഹമ്മദ് ഖാതമി പ്രസിഡൻറായിരിക്കെ അവ൪ പൊതുജന സമ്പ൪ക്ക വിഭാഗം മേധാവിയായി സേവനം ചെയ്തിരുന്നു. പുതിയ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി സ൪ക്കാ൪തലത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈസ് പ്രസിഡൻറായി ഇൽഹാം അമീൻ സാദിനിനെ നോമിനേറ്റ് ചെയ്താണ് റൂഹാനി ഈ വാഗ്ദാനം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.