ജപ്പാന്‍, കെനിയന്‍ താരങ്ങള്‍ ഐ ലീഗിലേക്ക്

കൊൽക്കത്ത: വിദേശതാരങ്ങളുമായുള്ള കരാ൪ നടപടികൾ പൂ൪ത്തിയാക്കി ഐലീഗ് ക്ളബുകൾ പുതിയ സീസണിനായി  ഒരുങ്ങുന്നു. ജപ്പാൻ താരം ഷിനോസുകി ഹോണ്ടയെയാണ് ഡെംപോ സ്പോ൪ട്സ് ക്ളബ് അവസാനമായി ടീമിലെത്തിച്ചിരിക്കുന്നത്. തായ് പ്രീമിയ൪ ലീഗിലെ ബുരിരാമിൽ നിന്നാണ് ഹോണ്ട ഡെംപോയിലേക്കെത്തുന്നത്. ബെറ്റോ, ബില്ലി മെഹ്മത്ത്, സിമോൻ കൊളോസിമോ എന്നിവ൪ക്ക് പിന്നാലെ ടീമിലെത്തുന്ന നാലാമത്തെ വിദേശതാരമാണ് ഹോണ്ട. 2011ൽ എഫ്.എ കപ്പ് നേടിയ ബുരിരാം ടീമിലെ പ്രതിരോധനനിരക്കാരനായിരുന്നു ഹോണ്ട. തായ് ക്ളബിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബാങ്കോക്കിലെ ഗ്ളാസ് എഫ്.സിക്ക് വേണ്ടിയും ജപ്പാൻതാരം കളിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യത്തോടെ ഹോണ്ട ടീമിനൊപ്പം ചേരുമെന്ന് ക്ളബ് അധികൃത൪ വ്യക്തമാക്കി. അതേസമയം കെനിയൻ താരം ഹാരിസൻ എറിക് മുറാണ്ടയുമായി കരാ൪ ഒപ്പിട്ടതായി മോഹൻ ബഗാൻ അറിയിച്ചു. ഹാരിസൻെറ   മുൻകാല നേട്ടങ്ങൾ പരിഗണിച്ച് കോച്ച് കരിം ബെൻഷെരിഫയുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ടീം മാനേജിങ് ഡയറക്ട൪ അഞ്ജൻ മിത്ര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.