ബീമാപ്പള്ളി വെടിവെപ്പ്: കമീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് നിയമവിരുദ്ധം

കോഴിക്കോട്: ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപ്പള്ളി വെടിവെപ്പിനെക്കുറിച്ച അന്വേഷണ കമീഷൻ റിപ്പോ൪ട്ട് സ൪ക്കാ൪ പൂഴ്ത്തിവെച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.  വിവരാവകാശ കമീഷനും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്. റിപ്പോ൪ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമീഷൻെറ മുന്നിൽ  2012 ഏപ്രിൽ 26ന് അപ്പീലത്തെിയെങ്കിലും  ഒരുവ൪ഷവും നാലു മാസവും കഴിഞ്ഞിട്ടും ഹിയറിങ്ങിനുപോലും വിളിച്ചിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ ഏകാംഗ കമീഷൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻ 2012 ജനുവരി നാലിനാണ് സ൪ക്കാറിന് റിപ്പോ൪ട്ട് സമ൪പ്പിച്ചത്. റിപ്പോ൪ട്ടിൻെറ പക൪പ്പ് ആവശ്യപ്പെട്ട മാധ്യമപ്രവ൪ത്തകരോട് 1952ലെ അന്വേഷണ കമീഷൻ നിയമത്തിലെ മൂന്ന് (നാല്) വകുപ്പനുസരിച്ച് ഇത് പരസ്യപ്പെടുത്താൻ കഴിയില്ളെന്നായിരുന്നു ആഭ്യന്തരവകുപ്പിൻെറ വിശദീകരണം. റിപ്പോ൪ട്ട് ലഭിച്ച് ആറു മാസത്തിനകം നടപടി റിപ്പോ൪ട്ട് സഹിതം നിയമസഭയുടെ മുമ്പാകെ വെക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമത്തിലെ എട്ട് (സി) വകുപ്പ് പ്രകാരം നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന വിവരങ്ങൾ വെളിപ്പെടുത്താനാവില്ളെന്നും 2012 മാ൪ച്ച് 16ന് ആഭ്യന്തരവകുപ്പ് മറുപടി നൽകി. എന്നാൽ, ബീമാപ്പള്ളി വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് നിയമസഭയല്ല. മറിച്ച്, 2009 മേയ് 22ന് ചേ൪ന്ന മന്ത്രിസഭാ യോഗമാണ്. ആഗസ്റ്റ് ഏഴിന് മന്ത്രിസഭ ഉത്തരവും ഇറക്കിയെന്നിരിക്കെ നിയമസഭക്കു മുന്നിൽ സമ൪പ്പിക്കണമെന്ന വാദത്തിന് നിയമത്തിൻെറ പിൻബലമില്ളെന്ന് വിവരാവകാശ പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭ നിയോഗിച്ച കമീഷൻ റിപ്പോ൪ട്ടിന്മേൽ നിയമസഭക്ക് അധികാരമില്ല. നിയമസഭ കമീഷനെ നിയോഗിച്ചെങ്കിൽ മാത്രമേ ഇത് പുറത്തുവിടുന്നത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാവുകയുള്ളൂ. ഇക്കാര്യത്തിൽ മാറാട് കമീഷൻ റിപ്പോ൪ട്ട് ആവശ്യപ്പെട്ടവ൪ക്ക് ലഭിച്ച ഹൈകോടതി വിധി ഇതിനും ബാധകമാണ്. മാറാട് റിപ്പോ൪ട്ട് തടഞ്ഞുവെച്ച് നിയമലംഘനം നടത്തിയതിന് പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪ക്ക് പിഴ ഒടുക്കേണ്ടിവന്നു. എന്നാൽ, ഇതേ നിയമം ചൂണ്ടിക്കാണിച്ചാണ് ആഭ്യന്തരവകുപ്പ് ബീമാപ്പള്ളി റിപ്പോ൪ട്ട് തടഞ്ഞുവെച്ചിരിക്കുന്നത്. ഇവിടെ 1952ലെ അന്വേഷണ കമീഷൻ നിയമത്തിലെ മൂന്ന് (നാല്) വകുപ്പ് ലംഘിച്ചിരിക്കുന്നത് സ൪ക്കാറാണ്. ആറു മാസത്തിനുള്ളിൽ ആക്ഷൻ ടേക്കൺ മെമ്മോറാണ്ടം സഹിതം റിപ്പോ൪ട്ട് സഭയുടെ മുന്നിൽ വെക്കണമെന്ന നിയമം പാലിക്കാതിരുന്നത് സ൪ക്കാറിൻെറ വീഴ്ചയാണ്.
മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കെ.എൻ.എ. ഖാദ൪ എം.എൽ.എക്ക് നൽകിയ മറുപടി അനുസരിച്ച് റിപ്പോ൪ട്ടിലെ നിഗമനങ്ങൾ, മുൻകരുതലുകൾ, നി൪ദേശങ്ങൾ, ശിപാ൪ശകൾ എന്നിവ സ൪ക്കാ൪ പരിശോധിച്ചിരുന്നു. റിപ്പോ൪ട്ടിലെ പല നിഗമനങ്ങളോടും സ൪ക്കാറിന് പൂ൪ണമായും യോജിപ്പില്ല്ളത്രെ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും ശിപാ൪ശകളും പൊതുവിൽ അംഗീകരിക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതുസംബന്ധിച്ച് 2012 ഒക്ടോബ൪ 30ന് സ൪ക്കാ൪ ഉത്തരവും ഇറക്കി (ആ൪.ടി നമ്പ൪ 3217 /2012 /ആഭ്യന്തരം). ഉത്തരവ് നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്. ഇത്രയും നടപടികൾ സ്വീകരിച്ചിട്ടും 2009 മേയ് 17ന് നടന്ന വെടിവെപ്പിനെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോ൪ട്ട്  വെളിപ്പെടുത്താൻ കഴിയില്ളെന്നാണ് ആഭ്യന്തര വകുപ്പിൻെറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.