മധു, ലാല്‍ജി വധം: മന്ത്രിയുടെയും എം.എല്‍.എയുടെയും പങ്ക് അന്വേഷിക്കണം

തൃശൂ൪: തൃശൂരിലെ കോൺഗ്രസ് നേതാക്കളായ മധു ഈച്ചരത്ത്, ലാൽജി കൊള്ളന്നൂ൪ എന്നിവരുടെ വധത്തിൽ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത്  പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെയും എം.എൽ.എയുടെയും  പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സെപ്റ്റംബ൪ രണ്ടിന് ഐ.ജി ഓഫിസ് മാ൪ച്ച് നടത്തും. സംസ്ഥാന പ്രസിഡൻറ് ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃശൂ൪ നഗരത്തിൽ സമാധാന സന്ദേശയാത്ര നടത്തും.സംസ്ഥാനത്തുടനീളം പരിശോധിച്ചാൽ മോഷണം, കുഴൽപണം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികൾ യൂത്ത് കോൺഗ്രസ് ഭാരവാഹികളാണെന്ന് കാണാമെന്ന് ് സ്വരാജ് ആരോപിച്ചു.‘കാപ്പ’ നിയമപ്രകാരം നടപടി എടുത്തിരുന്നുവെങ്കിൽ മധു ഈച്ചരത്തും ലാൽജിയും കൊല്ലപ്പെടില്ലായിരുന്നു.
കോൺഗ്രസ് നേതാക്കളായ പി.സി. വിഷ്ണുനാഥ്, ഹൈബി ഈഡൻ തുടങ്ങിയവ൪ പ്രതികളായ കേസുകളിൽ കൂടെയുള്ളവരെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും സ്വരാജ് ആരോപിച്ചു. വാ൪ത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.വി. സുമേഷും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.