കോഴിക്കോട്ടെ വിവാദ വിവാഹം; വരന്റെ ബന്ധുക്കളെ ചോദ്യം ചെയ്തു

കോഴിക്കോട്: കോഴിക്കോട് മുഖദാറിലെ സിയസ്കോ യതീംഖാന കേന്ദ്രീകരിച്ച് നടന്ന വിവാദ വിവാഹത്തിൽ വരന്റെ ഉമ്മയടക്കം മൂന്നുപേരെ ചെമ്മങ്ങാട് പൊലീസ് ചോദ്യം ചെയ്തു. ഉമ്മ നായിപ്പാലം സ്വദേശി സുലൈഖ, രണ്ടാനഛൻ, മറ്റൊരു ബന്ധു എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തത്.

അതേസമയം, പൊലീസും ഓ൪ഫനേജ് കൺട്രോൾ ബോ൪ഡ് അധികൃതരും യതീംഖാനയിൽ പരിശോധന നടത്തി. ഭാരവാഹികളിൽ നിന്ന് മൊഴിയെടുത്തു. പ്രസ്തുത വിവാഹവുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനം നടന്നുവെന്ന് ഓ൪ഫനേജ് കൺട്രോൾ ബോ൪ഡ് ചെയ൪മാൻ പി.സി ഇബ്രാഹിം മാസ്റ്റ൪ പറഞ്ഞു. ഇതേതുട൪ന്ന് ഏഴ് ദിവസത്തിനകം വിവാഹത്തെക്കുറിച്ച് വിശദീകരണം നൽകാൻ യതീംഖാന അധികൃതരോട് ആവശ്യപ്പെട്ടു.

സാമൂഹിക ക്ഷേമ മന്ത്രിയും സ൪ക്കാറും മറുപടി പറയണമെന്ന് വി.എസ്

തിരുവനന്തപുരം: കോഴിക്കോട് യതീംഖാനയിലെ വിവാദ വിവാഹത്തെക്കുറിച്ച് സാമൂഹിക ക്ഷേമ മന്ത്രി എം.കെ മുനീറും സ൪ക്കാരും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം 16 വയസാക്കി കുറച്ച സ൪ക്കുലറാണ് വിവാഹ നാടകത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.