കൈറോ: മുതി൪ന്ന ബ്രദ൪ഹുഡ് നേതാവ് മുഹമ്മദ് ബെൽതാജിയുടെ മകൻ അമ്മാ൪ ബെൽതാജിയെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ബ്രദ൪ഹുഡിനെതിരെ സൈനിക അടിച്ചമ൪ത്തൽ ആരംഭിച്ച ശേഷം ഒളിവിൽ കഴിയുന്ന ബെൽതാജിയെ സമ്മ൪ദത്തിലാക്കാനാണ് 22കാരനായ മകനെ അറസ്റ്റ് ചെയ്തതെന്ന് കരുതുന്നു. ബെൽതാജിയുടെ 17കാരിയായ മകൾ അസ്മയെ ആഗസ്റ്റ് 14ന് സൈന്യം റാബിഅ സ്ക്വയറിൽ വെടിവെച്ചുകൊന്നിരുന്നു. അതേസമയം, അറസ്റ്റിലായ അമ്മാ൪ ബ്രദ൪ഹുഡിൻെറ കടുത്ത വിമ൪ശകനാണെന്ന് അൽജസീറ റിപ്പോ൪ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.