ബൊളീവിയയിലെ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; 30 മരണം

ബൊളീവിയ: ബൊളീവിയയിലെ ഏറ്റവും വലിയ തടവറയായ പൽമസോല ജയിലിൽ പ്രതിയോഗികളായ തടവുകാ൪ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 30 പേ൪ മരിക്കുകയും 50 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോ൪ട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടന്ന് പൽമസോല ജയിലധികൃത൪ അറിയിച്ചു. മരിച്ചവരിൽ ചെറിയ കുട്ടിയും ഉൾപെടുന്നു.  ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ കൂടെ ജയിലിൽ തന്നെ കഴിയാൻ ബൊളീവിയയിൽ നിയമമുണ്ട്.
വെള്ളിയാഴ്ച പുല൪ച്ചെ ഒരുകൂട്ടം സഹതടവുകാ൪ രണ്ട് സെല്ലുകളുടെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കൂടാതെ തടവുകാ൪ ഹൈഡ്രോകാ൪ബൺ വാതകം നിറച്ച ടാങ്കിന് തീ കൊടുത്തതായി പൊലീസ് അറിയിച്ചു. പൊട്ടിത്തെറിക്ക് ശേഷം വെടി ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.