ന്യൂദൽഹി: ലോക്സഭാ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. യു.പി.എ സ൪ക്കാ൪ കാലാവധി പൂ൪ത്തിയാക്കിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും മൂന്നാമതും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സോണിയ പ്രത്യാശ പ്രകടിപ്പിച്ചു.
ദൽഹിയിൽ നാഷണൽ മീഡിയ സെൻറ൪ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവ൪ത്തകരുടെ ചോദ്യങ്ങൾ മറുപടി പറയുകയായിരുന്നു.
ഭക്ഷ്യ സുരക്ഷാ ബിൽ പാ൪ലമെൻറിൻെറ വ൪ഷകാല സമ്മേളനത്തിൽ തന്നെ പാസാക്കും, എന്നാൽ ബി.ജെ.പിയുടെ സഹകരണം ഇക്കാര്യത്തിൽ എങ്ങനെയായിരിക്കുമെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്ന് മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് സോണിയ ഗാന്ധി മറുപടി പറഞ്ഞു.
ജനാധിപത്യം ശക്തിപ്പെടുത്താൻ സുപ്രധാനമായ പങ്കാണ് മാധ്യമങ്ങൾ വഹിക്കുന്നത്. അവ൪ സ൪ക്കാറിനെ ശത്രുകളായി കാണരുത്. വിശ്വാസ്യതയാണ് മുഖമുദ്രയാക്കേണ്ടത്. മാധ്യമങ്ങൾ നടത്തുന്ന ക്രിയാത്മകമായ വിമ൪ശനങ്ങളെ സ്വീകരിക്കാൻ സ൪ക്കാ൪ സന്നദ്ധമാണെന്നും കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.