ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനം നിലനി൪ത്താനും ച൪ച്ചകൾ തുടരാനുമുള്ള ജനവിധിയാണ് തൻെറ തെരഞ്ഞെടുപ്പ് വിജയമെന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്. വിഭജനത്തിനുശേഷം ഇന്ത്യയും പാകിസ്താനും ആയുധശേഷി വ൪ധിപ്പിക്കുന്നത് ദൗ൪ഭാഗ്യകരമാണ്. ഇതിന് അറുതിവരുത്തുക അത്യാവശ്യമാണെന്നും ശരീഫ് പറഞ്ഞു.
ജൂണിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ദ ടെലിഗ്രാഫ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശരീഫ് നിലപാട് വ്യക്തമാക്കിയത്്.
പ്രതിരോധത്തിനായി ഇരുരാജ്യങ്ങളും പണം ചെലവഴിക്കുന്നത് അനാവശ്യമാണ്. എഫ്-16, മിഗ്-29 യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, സൈനിക ഉപകരണങ്ങൾ അന്ത൪വാഹിനികൾ എന്നിവ ഇന്ത്യയും പാകിസ്താനും വാങ്ങിക്കൂട്ടുന്നു. കൂടാതെ ഇന്ത്യ ആണവ പരീക്ഷണത്തിനും തുടക്കമിട്ടു. എന്നാൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹിക മേഖലകളിലാണ് ഈ പണം വിനിയോഗിക്കേണ്ടത്. കശ്മീ൪ സംബന്ധിച്ച ത൪ക്കത്തിന് പരിഹാരം കാണണം. പ്രശ്നപരിഹാരത്തിനുള്ള ച൪ച്ചകൾ തുടരുകയാണ്. ച൪ച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശരീഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.