കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് നാളെ നടക്കുകയാണെങ്കിൽ നേരിടാൻ തക്കവണ്ണം ജില്ലയിലെ കോൺഗ്രസ് ഒരുങ്ങിയതായും ഘടകകക്ഷികളിൽ ആ൪ക്കും സീറ്റുകൾ ആവശ്യപ്പെടാമെങ്കിലും കോൺഗ്രസിൻെറ സീറ്റ് കൊടുക്കുന്ന പ്രശ്നമില്ളെന്നും ഡി.സി.സി പ്രസിഡൻറ് കെ.സി. അബു വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മണ്ഡലത്തിൽ ചില നീക്കങ്ങൾ നടക്കുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത് അദ്ദേഹത്തിൻെറ നില മെച്ചപ്പെടുത്താനാണെന്നായിരുന്നു അബുവിൻെറ മറുപടി.
കോഴിക്കോട് മണ്ഡലത്തിൽ ഏറ്റവും ജയസാധ്യതയുള്ളയാളെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ എം.കെ. രാഘവനത്തെന്നെ പരിഗണിക്കണമെന്നാണ് ഡി.സി.സി നിലപാട്. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ജനങ്ങളുമായി ബന്ധമുള്ളയാളും അവിടെ വൻ നേട്ടമുണ്ടാക്കിയയാളുമാണ്. കോൺഗ്രസിൽ സ്ഥാനമാനങ്ങൾ കിട്ടാത്ത ബുദ്ധിമുട്ട് ആ൪ക്കുമില്ല. എന്നാൽ, സ്ഥിരം ഒരു സീറ്റിൽ പിടിച്ചിരുന്ന് മരിച്ചുപിരിയുക എന്ന സ്ഥിതി ശരിയല്ല. എളമരം കരീം അടക്കമുള്ളവ൪ക്കെതിരായ ആരോപണത്തിൽ ഡി.സി.സി കക്ഷിചേരും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിൻെറ ചുമതലയുള്ള ദീപക് ബാബരിയ പങ്കെടുക്കുന്ന പ്രത്യേക നിയോജകമണ്ഡലം കൺവെൻഷനുകൾ നാളെയും മറ്റന്നാളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും.
വടകര ലക്ഷ്മി ഓഡിറ്റോറിയത്തിൽ 24ന് രാവിലെ 10ന് വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടെ കൺവെൻഷൻ ചേരും. അന്ന് ഉച്ചക്ക് രണ്ടിന് കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളുടെ കൺവെൻഷൻ നടക്കും. 25ന് രാവിലെ 10ന് ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ തിരുവമ്പാടി, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങളുടെയും ഉച്ചക്ക് രണ്ടിന് കോഴിക്കോട് നോ൪ത്, സൗത്, എലത്തൂ൪, ബേപ്പൂ൪ മണ്ഡലങ്ങളുടെയും കൺവെൻഷൻ നടക്കും. എല്ലാ ബൂത്തുകളിലും ബൂത്ത് ലെവൽ ഏജൻറുമാരെ നിശ്ചയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്ഥാപിക്കാൻ മംഗലാപുരത്തുനിന്ന് കൊണ്ടുവരുന്ന ആ൪. ശങ്കറിൻെറ വെങ്കല പ്രതിമക്ക് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ജില്ലാ അതി൪ത്തിയായ അഴിയൂരിൽനിന്ന് പ്രതിമ വഹിച്ചുള്ള വാഹനം 26ന് 11ന് പാവങ്ങാട് എത്തും. നഗരത്തിൽ പ്രവ൪ത്തക൪ സ്വീകരണം നൽകും.
വാ൪ത്താസമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് ഇ.കെ. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ കെ.വി. സുബ്രഹ്മണ്യൻ, സി. വി. അജിത്, സി. മാധവദാസ് എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.