അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഇറ്റാലിയന്‍ കയാക്കിങ് പരിശീലനം

തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ഇറ്റാലിയൻ സാഹസിക താരങ്ങളുടെ നേതൃത്വത്തിൽ കയാക്കിങ് പരിശീലനം നടന്നു. ഉത്തരേന്ത്യയിൽനിന്നുള്ള 12 താരങ്ങളാണ് ചൊവ്വാഴ്ച അരിപ്പാറയിൽ കയാക്കിങ് പരിശീലനത്തിനത്തെിയത്. ഇറ്റലിയിൽനിന്നുള്ള ജാക്കപോ, ഡേവ് ബ്രൗൺ എന്നിവരായിരുന്നു പരിശീലക൪.
ഈ മാസം 23, 24 തീയതികളിൽ മലബാ൪ റിവ൪ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. ഫെസ്റ്റിവലിൻെറ ഭാഗമായി ഇരുവഴിഞ്ഞിപുഴയിലും ചാലി പുഴയിലുമായി നടക്കുന്ന കയാക്കിങ് പ്രകടനത്തിൽ ടീം പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.