ഇടുക്കി: രക്ഷാപ്രവര്‍ത്തനത്തിന് കരസേന

തിരുവനന്തപുരം: ഇടുക്കി ദുരന്തത്തിൽ രക്ഷാപ്രവ൪ത്തനത്തിന് കരസേനയുടെ സഹായം തേടാൻ മന്ത്രിസഭയുടെ അടിയന്തര യോഗം തീരുമാനിച്ചു. സംസ്ഥാന സ൪ക്കാറിൻെറ അഭ്യ൪ഥനയെ തുട൪ന്ന് ആ൪ക്കോണത്ത് നിന്നുള്ള ദുരന്തനിവാരണസേനയെ അടിയന്തരമായി ദുരന്തസ്ഥലത്തത്തെിക്കാൻ പ്രതിരോധമന്ത്രി എ.കെ. ആൻറണിയും ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെയും ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 ദുരന്തത്തെ തുട൪ന്ന് തിങ്കളാഴ്ച ചേ൪ന്ന അടിയന്തര മന്ത്രിസഭായോഗശേഷം വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരാണ് പങ്കെടുത്തത്. കേരള സ൪ക്കാറിന് ആവശ്യമായ എല്ലാ സൈനിക സഹായവും ലഭ്യമാക്കാൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി കരസേനാ മേധാവി ജനറൽ വിക്രംസിങ്ങിന് നി൪ദേശം നൽകി. കേരളത്തിലെ കെടുതികൾ അദ്ദേഹം കരസേനാ മേധാവിയുമായി സംസാരിച്ചു. സൈന്യം രംഗത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂ൪ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ വിമാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. 157 പേരടങ്ങുന്ന നാലു സംഘങ്ങളെയാണ് കേരളത്തിലേക്ക് അയച്ചതെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ദൽഹിയിൽ അറിയിച്ചു.
 47ഉം  44ഉം പേരാണ് റോഡ് മാ൪ഗം കേരളത്തിൽ എത്തിയത്. 30ഉം 36ഉം പേരടങ്ങുന്ന രണ്ടു സംഘങ്ങൾ വ്യോമസേനയുടെ വിമാനത്തിലും എത്തി. ഇതിനു പുറമെ അടിയന്തര സാഹചര്യം നേരിടുന്നതിന് 40 പേരടങ്ങുന്ന 12 സംഘങ്ങളെ ആ൪ക്കോണത്തെ ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിൽ തയാറാക്കി നി൪ത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിത൪ക്ക് നഷ്ടപരിഹാരം സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന പ്രത്യേകമന്ത്രിസഭായോഗം തീരുമാനിക്കും. കഴിഞ്ഞദിവസം ചില പരിപാടികളുമായി ബന്ധപ്പെട്ട് ഇടുക്കിയിലായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദിന് പുറമേ മന്ത്രിമാരായ അടൂ൪പ്രകാശും തിരുവഞ്ചൂ൪ രാധാകൃഷ്ണനും ദുരന്തസ്ഥലത്തത്തെി രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
വളരെ വേഗത്തിലും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ് രക്ഷാപ്രവ൪ത്തനം നടക്കുന്നത്. മണ്ണിടിഞ്ഞ് കിടക്കുന്ന റോഡിൻെറ ഇരുവശങ്ങളിലെയും മണ്ണ് നീക്കാൻ ആവശ്യത്തിന് ജെ.സി.ബികൾ എത്തിച്ചിട്ടുണ്ട്. ആംബുലൻസും ആവശ്യത്തിനുണ്ട്.മഴ പൂ൪ണമായും മാറാത്ത സാഹചര്യത്തിൽ മലയോരകേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ തൽക്കാലം എല്ലാവരും നി൪ത്തിവെക്കണമെന്ന് മുഖ്യമന്ത്രി അഭ്യ൪ഥിച്ചു. ഇടുക്കി ജില്ലയിൽ 200 മീറ്ററോളം റോഡ് മണ്ണ് വീണ് തടസ്സപ്പെട്ടിട്ടുണ്ട്. കനത്ത മഴയിൽ നിറഞ്ഞുകവിയുന്ന ഡാമുകളും മറ്റും തുറന്നുവിടുന്നതിനാൽ എല്ലായിടത്തും മുന്നറിയിപ്പ് നൽകികിയിട്ടുണ്ട്. അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാ൪പ്പിക്കാൻ എല്ലാ കലക്ട൪മാ൪ക്കും നി൪ദേശം നൽകി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയും കവിഞ്ഞ് പെരിയാറിലേക്ക് കുത്തിയൊഴുകാനുള്ള സാഹചര്യം ഒഴിവാക്കാൻ പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അഭ്യ൪ഥിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. ചീഫ്സെക്രട്ടറി ഇ.കെ. ഭരത്ഭൂഷൺ ആണ് തമിഴ്നാട് ചീഫ്സെക്രട്ടറിയോട് ഇതുസംബന്ധിച്ച് അഭ്യ൪ഥന നടത്തിയത്.മുല്ലപ്പെരിയാറിൽ ജലനിരപ്പ് 133 അടിയായെങ്കിലും ഭയാനക സ്ഥിതി ഇല്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനിൽകുമാ൪, സി.എൻ. ബാലകൃഷ്ണൻ, പി.കെ. ജയലക്ഷ്മി എന്നിവരും വാ൪ത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.