വിവരാകാശ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്നതിനെതിരെ തൃണമൂല്‍

കൊൽക്കത്ത: വിവരാകാശ നിയമത്തിന്‍്റെ പരിധിയിൽ നിന്നും രാഷ്ട്രീയ പാ൪ട്ടികളെ ഒഴിവാക്കാനുള്ള കേന്ദ്രസ൪ക്കാ൪ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പാ൪ട്ടികളും വിവരാകാശ നിയമത്തിന്‍്റെ പരിധിയിൽ  വരണമെന്നാണ് തങ്ങളുടെ നിലപാടെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ ചീഫ് വിപ്പ് ദെറിക് ഒബ്രേൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടാതെ മറ്റുമാ൪ഗങ്ങളുപയോഗിച്ചും പാ൪ട്ടികൾ തങ്ങളുടെ വരുമാനസ്രോതസുകളും കണക്കുകളും  പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  പൊതുസമൂഹത്തിനും സന്നദ്ധ സംഘടനകൾക്കും ബാധകമായ സാമ്പത്തിക സുതാര്യത രാഷ്ട്രീയ പാ൪ട്ടികളും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാ൪ട്ടികളെ ഒഴിവാക്കുന്നതിനായി വിവരാകാശ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പൊതുജനങ്ങൾക്ക്  വിവരം നൽകുന്നതിനായി ദേശീയ പാ൪ട്ടികൾ പബ്ളിക് ഇൻഫ൪മേഷൻ ഓഫീസ൪മാരെ നിയമിക്കണമെന്ന് കേന്ദ്ര വിവരാകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.